ഉരുള്‍പൊട്ടിയ മുണ്ടക്കൈയിലേക്ക് ഇന്ന് രാവിലെ രക്ഷാപ്രവർത്തകരെത്തിയപ്പോള്‍ കാത്തിരുന്നത് ചളി നിറഞ്ഞ നിലം മാത്രംതകർന്ന വീടുകളും പള്ളികളും മൃഗങ്ങളും മാത്രമായിരുന്നു മുണ്ടക്കൈയില്‍ അവശേഷിച്ചിരുന്നത്ജീവന്റെ തുടിപ്പായി അലതിരിഞ്ഞുനടന്ന വളർത്തുമൃഗങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചത്വീടുകളിലെ കസേരകളില്‍ ഇരുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നുഉരുള്പൊട്ടലില് ഒലിച്ചെത്തിയ മണ്ണില്‍ പുതഞ്ഞ വീടുകളില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുമുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതിനാല്‍ വലിയ ആയുധങ്ങളെത്തിക്കാനായിരുന്നില്ലചെറിയ ആയുധങ്ങളുപയോഗിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ വീടുകളുടെ മേല്‍ക്കൂര തകർക്കാനുള്ള ശ്രമങ്ങള്‍ നടന്നത്മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കവെ തന്നെ ചൂരല്‍മലയിലും തിരച്ചില്‍ തുടരുന്നുണ്ടായിരുന്നുസൈന്യവും എൻഡിആർഎഫും സന്നദ്ധ പ്രവർത്തകരും ചേരുന്നതായിരുന്നു രക്ഷാസംഘംഉരുള്പൊട്ടല് സംഭവിച്ചിടത്ത് കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി225 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ നല്‍കുന്ന ഔദ്യോഗിക വിവരംപോസ്റ്റ്മോർട്ടം നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ നിന്ന് സന്നദ്ധ പ്രവർത്തകർ എത്തുന്നുണ്ട്കാണാതായ ബന്ധുക്കളെ തിരഞ്ഞ് ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അലയുകയാണ് ജനങ്ങള്മരിച്ചവരില് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടുള്ളത് 89 പേരെ മാത്രമാണ്ചാലിയാർ പുഴയില്‍ നിന്ന് മാത്രം ഇന്ന് 13 മൃതദേഹങ്ങളാണ് ലഭിച്ചത്ഇനിയും പേർ സഹായം കത്ത് കിടക്കുന്നെന്നോ, എത്ര പേർ ജീവനറ്റ് കിടക്കുന്നെന്നോ ആർക്കും അറിയില്ല 90 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്ഉരുള്പൊട്ടലില് തകർന്ന മുണ്ടക്കൈയിലെ പള്ളിസംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുകയാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍