FOURTH SPECIAL

നിമിഷനേരത്തില്‍ ഒരു ഗ്രാമം അപ്രത്യക്ഷം; ദുരന്തഭൂമി ചിത്രങ്ങളിലൂടെ

വെബ് ഡെസ്ക്
രണ്ടു ദിവസത്തെ മഴയ്ക്കു ശേഷം ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്
കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഇല്ലാതായത് ഒരു ഗ്രാമം പൂർണമായും
പുലർച്ചെ ആറ് മണിയോടെയായിരുന്നു ആദ്യ മൃതദേഹം കണ്ടെത്തിയത്. ഇതുവരെ മരണസംഖ്യ 50 കടന്നു
മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി എത്ര പേരെ കാണാതായി എന്നതില്‍ വ്യക്തയില്ല
മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്നതും ഒപ്പമുണ്ടായവരെ രക്ഷിക്കാനുമാകാതെ വിറങ്ങലിച്ച് നിക്കുകയാണ് ചുരല്‍മല നിവാസികള്‍
രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നായിരുന്നു ആദ്യ ഘട്ടത്തിലെ രക്ഷാപ്രവർത്തനം
മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി
നിരവധി കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു
തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് മൃതദേഹങ്ങള്‍ പലതും രക്ഷാപ്രവർത്തകർ വീണ്ടെടുത്തത്
മുണ്ടക്കൈ ഒന്നാകെ ഇല്ലാതായെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദുരന്തത്തിന്റെ വ്യാപ്തി അറിയാൻ കഴിയാത്ത വിധമാണ് സാഹചര്യമുള്ളത്
നാനൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലേക്കായിരുന്നു ഉരുള്‍പ്പൊട്ടല്‍ കുത്തിയൊലിച്ചെത്തിയത്
ഉറ്റവരെ തേടി നിലവിളികളോടെ അലയുന്ന നിരവധിപേരെയാണു ചൂരല്‍മലയിലും മേപ്പാടിയിലും ദൃശ്യമാകുന്നത്
ഇന്നലെ ഉണ്ടായിരുന്ന ചെറിയപുഴ അഞ്ചിരട്ടിയോളം വലുപ്പത്തില്‍ കുത്തിയൊലിക്കുകയാണിപ്പോള്‍
രക്ഷതേടി പല കേന്ദ്രങ്ങളിലും അഭയംപ്രാപിച്ചവർക്ക് അരികിലേക്ക് എത്താൻ പോലും രക്ഷാപ്രവർത്തകർക്കാകുന്നില്ലായിരുന്നു

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും