FOURTH SPECIAL

ഗാന്ധി പുരസ്‌ക്കാരം ലഭിച്ച ഗീതാ പ്രസ് എന്താണ്? അവരുടെ പ്രസിദ്ധീകരണങ്ങളുടെ സ്വഭാവം എന്ത്?

ഹിന്ദു മതവും ആചാരണങ്ങളും ഒക്കെയായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഗീതാ പ്രസ് പ്രസിദ്ധീകരിച്ചിരുന്നത്

മാളവിക എസ്

ഗാന്ധി സമാധാന പുരസ്‌ക്കാരം വിവാദത്തിലായിരിക്കുകയാണ്. ഗീതാ പ്രസിന് പുരസ്‌ക്കാരം നല്‍കിയതാണ് വിവാദമായത്. വലിയ അംഗീകാരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പറഞ്ഞ ഗീതാ പ്രസ് പുരസ്‌ക്കാരത്തോടൊപ്പമുള്ള ഒരു കോടി രൂപയുടെ സമ്മാനതുക വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. ഗാന്ധി സമാധാന പുരസ്‌ക്കാരം ഗീതാ പ്രസിന് നല്‍കിയാല്‍ ഇനി അടുത്തു തന്നെ ആ പുരസ്‌ക്കാരം നാഥൂറാം വിനായക് ഗോഡ്‌സെയെന്ന, ഹിന്ദുത്വവാദിയായ ഗാന്ധിയുടെ കൊലപാതകിയ്ക്കും സര്‍ക്കാര്‍ നല്‍കിയേക്കുമെന്ന പരിഹാസവും ഉയരുന്നുണ്ട്.

എന്താണ് ഗീതാ പ്രസ്. എന്തുകൊണ്ടാണ് അവര്‍ വിമര്‍ശിക്കപ്പെടുന്നത്.

1995 ല്‍ മഹാത്മാഗാന്ധിയുടെ 125-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഗാന്ധി സമാധാന പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. ഇതിന് മുമ്പ്, നെല്‍സണ്‍ മണ്ടേല, ബിഷപ്പ് ഡസ്മണ്ട് ടുടു, ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്ക്, തുടങ്ങിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമൊക്കെയായിരുന്നു അന്താരാഷ്ട്ര പ്രശസ്തമായ ഈ പുരസ്‌ക്കാരം സമര്‍പ്പിക്കപെട്ടിരുന്നത്. ഇത്തവണ അത് ഗീത പ്രസിനായി. പ്രധാനമന്ത്രി അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഗീതാ പ്രസ് ഒരു പ്രസിദ്ധീകരണ ശാലയാണ്.

ഹിന്ദു മതവും ആചാരണങ്ങളും ഒക്കെയായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഗീതാ പ്രസ് പ്രസിദ്ധീകരിച്ചിരുന്നത്. 1923 ല്‍ ജയാദയാല്‍ എന്ന ബിസിനസ്സുകാരനുമായി ചേര്‍ന്നാണ് മഹാവീര്‍ പ്രസാദ് പോദ്ദാര്‍ ഗീതാ പ്രസ് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലാണ് ആസ്ഥാനം

ഗീതാ പ്രസിൻ്റെ ഗോരഖ്പൂറിലെ ആസ്ഥാനം

ചുരുങ്ങിയ വിലയ്ക്ക് ഹിന്ദു സാഹിത്യങ്ങള്‍ ജനങ്ങളിലെത്തിക്കുയായിരുന്നു ലക്ഷ്യമായി പറഞ്ഞത്. . എന്നാല്‍ അതിവേഗം തന്നെ ഈ പ്രസിദ്ധീകരണം, ഹിന്ദു തീവ്രവാദ ആശയങ്ങളുടെയും കടുത്ത യാഥാസ്ഥിതികത്വത്തിന്റെയും ജിഹ്വയായി മാറി. എന്ത് തരത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചതെന്ന് നോക്കാം 1926 ല്‍ ഗീതാ പ്രസിന്റെ കല്യാണ്‍ പ്രസിദ്ധീകരിച്ച സതി യെക്കുറിച്ചുള്ള ലഘുലേഖ ഇതിന്റെ ആദ്യ കാല ഉദാഹരണമാണ്. പെണ്‍കുട്ടികള്‍ ആദ്യകാലത്ത് അച്ഛന്റെയും യുവതിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെയും നിയന്ത്രണത്തിലായിരിക്കണമെന്ന മനുസ്മൃതി ആശയമായിരുന്നു അതില്‍ പ്രചരിപ്പിച്ചത്. ഇനി മറ്റൊരു ലേഖനം നോക്കാം, ഒരു സ്ത്രീ വീട്ടില്‍ എങ്ങനെ കഴിയണം എന്നതായിരുന്നു അതിന്റെ തലക്കെട്ട്. സ്വാമി രാംസുഖ്ദാസ് എന്നായളാണ് അത് എഴുതിയത്. അതില്‍ പറയുന്ന ചില കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു.

അക്ഷയ് മുകളും അദ്ദേഹത്തിൻ്റെ ഗീതാ പ്രസിനെ കുറിച്ചുള്ള വിഖ്യാത ഗ്രന്ഥവും
ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും അക്കാര്യം പുറത്തുപറയാതെ ജീവിക്കണം തുടങ്ങി സനാതന ധര്‍മ്മത്തിന്റെ ഉപദേശങ്ങളാല്‍ നിറഞ്ഞതായിരുന്ന എന്നും ഉണ്ട് ഗീതാ പ്രസിന്റെ പ്രസിദ്ധീകരണങ്ങള്‍. ഇങ്ങനെ പ്രത്യക്ഷത്തില്‍ യാഥാസ്ഥികമായ കാഴ്ചപാടുമാത്രമല്ല, ദളിത് മുസ്ലീം വിരുദ്ധങ്ങളായ ആശയങ്ങളും ഇവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നു.

രാംസുഖ്ദാസ് ഒരു ചോദ്യം ചോദിക്കുന്നു. ആ ചോദ്യം ഇങ്ങനെയാണ് . ഭര്‍ത്താവ് മര്‍ദ്ദിച്ചാല്‍ ഭാര്യ എന്ത് ചെയ്യണം. അതിന് ശേഷം മറുപടി ഇങ്ങനെ.. കഴിഞ്ഞ ജന്മത്തിലെ പാപങ്ങള്‍ക്കുള്ള പരിഹാരമാണ് ഇതെന്ന് ഭാര്യമാര്‍ കരുതണം. ' ഇങ്ങനെ സ്ത്രീ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവുമായ ആശയങ്ങളുടെ പ്രചാരകരാണ് ഗീതാ പ്രസ് തുടങ്ങിയത് തന്നെ. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും അക്കാര്യം പുറത്തുപറയാതെ ജീവിക്കണം തുടങ്ങി സനാതന ധര്‍മ്മത്തിന്റെ ഉപദേശങ്ങളാല്‍ നിറഞ്ഞതായിരുന്ന എന്നും ഉണ്ട് ഗീതാ പ്രസിന്റെ പ്രസിദ്ധീകരണങ്ങള്‍. ഇങ്ങനെ പ്രത്യക്ഷത്തില്‍ യാഥാസ്ഥികമായ കാഴ്ചപാടുമാത്രമല്ല, ദളിത് മുസ്ലീം വിരുദ്ധങ്ങളായ ആശയങ്ങളും ഇവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നു.

ഗീതാ പ്രസ്സിൻ്റെ സ്ഥാപകനായ പോദ്ദാര്‍ ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് എഴുതി. 1949 ല്‍ ഗാന്ധി വധത്തിന് ശേഷം ആര്‍ എസ് എസ്സ് നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെയും ഇയാള്‍ രംഗത്തെത്തി. ഗാന്ധി വധത്തെ തുടര്‍ന്ന് ഹിന്ദുത്വ വാദികള്‍ വ്യാപകമായി അറസ്റ്റ ചെയ്യപ്പെട്ടപ്പോള്‍ പോദ്ദറും ജയിലറയ്ക്കുള്ളിലായി. ഇങ്ങനെ ഹിന്ദു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നുവെന്നതിന്റെ മറവില്‍ ഹിന്ദുത്വ ആശയങ്ങളുടെയും, ബ്രാഹ്‌മണ്യ വാദത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും ആശയങ്ങളാണ് ഗീതാ പ്രസിലൂടെ പുറത്തുവന്നത്. പ്രശസ്ത എഴുത്തുകാരന്‍ അക്ഷയ മുകുളിന്റെ ഗീതാ പ്രസ് ആന്റ് മേക്കിങ്ങ് ഓഫ് ഹിന്ദു ഇന്ത്യ എന്ന വിഖ്യാത ഗ്രന്ഥം, എങ്ങനെയാണ് ഗീതാ പ്രസ് ഉത്തരേന്ത്യയിലും മറ്റും ഹിന്ദുത്വ ആശയങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടാക്കികൊടുത്തത് എന്നതിന്റെ വിശദാംശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2014 ല്‍ ഗീതാ പ്രസിന്റെ കല്യാണ്‍ മാസിക ബിജെപിയ്ക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായാണ് പുറത്തിറങ്ങിയത്. ഇങ്ങനെ ഹിന്ദുത്വ സേവ നടത്തിയതിന്‍രെ പ്രതിഫലമായാണ് മഹാത്മാഗാന്ധിയുടെ പേരിലുള്ള, ഈ പുരസ്‌ക്കാരം ഗീതാ പ്രസിന് നല്‍കിയത് എന്നാണ് ആരോപണം. ഈ ആരോപണത്തിന് വസ്തുകതകളുടെ പിന്‍ബലവുമുണ്ട്. ഗാന്ധിയുടെ ആശയങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന് മഹാത്മാവിന്റെ പേരിലുള്ള പുരസ്‌ക്കാരം നല്‍കുക. ഈ ഒരു വിരോധാഭാസമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ