കണ്ണൂരിലെ മയ്യില്‍ എന്ന ഗ്രാമത്തില്‍ കുറച്ച് സാധാരണക്കാരായ സ്ത്രീകള്‍ കടന്നുവന്നത് വ്യത്യസ്തമായൊരു തൊഴില്‍ മേഖലയിലേക്കാണ്. പുരുഷന്മാര്‍ മാത്രം സജീവമായ മൊബൈല്‍ റിപ്പയറിങ് ഈ പെണ്‍കൂട്ടത്തിന്റെ കൈകളില്‍ ഭദ്രമാണ്.
മയ്യില്‍ ഗ്രാമപഞ്ചായത്താണ് കുടുംബശ്രീയില്‍ ഉള്‍പ്പെടാത്ത ഓക്‌സിലറി ഗ്രൂപ്പുകളിലുള്ള സ്ത്രീകള്‍ക്കായി മൊബൈല്‍ റിപ്പയറിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് നടപ്പാക്കിയത്. അച്ചാര്‍ നിര്‍മാണം,തയ്യല്‍, ബ്യൂട്ടീഷ്യന്‍ കോഴ്‌സ് എന്നിവയൊക്കെയാണ് പഞ്ചായത്ത് സാധാരണയായി സ്ത്രീകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കോഴ്‌സുകള്‍. എന്നാല്‍ എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നുവരണമെന്ന് ഉദ്ദേശ്യത്തോടെ മൊബൈല്‍ റിപ്പയറിങ് കോഴ്‌സ് നടത്തുകയായിരുന്നു. പതിനെട്ട് തൊഴില്‍രഹിതരായ സ്ത്രീകള്‍ കോഴ്‌സില്‍ പങ്കെടുക്കുകയും സ്വയം തൊഴില്‍ ആരംഭിക്കുകയും ചെയ്തതോടെ പഞ്ചായത്തിന്റെ പദ്ധതി വന്‍ വിജയമായി മാറി.