ഇന്ത്യൻ ഭരണഘടനയുടെ ശില്‍പികൾ പുരുഷന്മാർ മാത്രമാണെന്നാണ് ചരിത്ര വിവരണങ്ങൾ. എന്നാൽ ഭരണഘടനാ അസംബ്ലിയിലെ 299 അംഗങ്ങളിൽ 15 പേർ സ്ത്രീകളായിരുന്നു. ആ സ്ത്രീകളിൽ ഒരാൾ മലയാളിയായ ആനി മസ്ക്രിൻ ആയിരുന്നു. എന്നാൽ ആ ധീര വനിതയെ രാഷ്ട്രീയകേരളം എവിടെയും ഓർക്കുന്നില്ല.
സ്ത്രീ ശാക്തീകരണവും സ്ത്രീ പ്രാതിനിധ്യവും ഒരുപാട് ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപേ സ്ത്രീകളുടെ രാഷ്ട്രീയ- സാമൂഹിക പങ്കാളിത്തവും സമത്വവും ഉറപ്പ് വരുത്തുന്നതിനായി തീക്ഷ്ണമായി പ്രവർത്തിച്ച ധീര വനിതയായിരുന്നു ആനി മസ്ക്രിൻ.