ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും അത് പൂർണതയിൽ എത്തിയോ? വിദേശീയരിൽ നിന്നും സ്വാതന്ത്ര്യം നേടി തന്ന ഗാന്ധിയൻ ആദർശങ്ങളിൽ വിദേശവസ്ത്രം ബഹിഷ്കരിക്കുക എന്നൊരു ആശയം കൂടി ഉണ്ടായിരുന്നു. മുഴുവനായി നടപ്പിലാക്കിയില്ലെങ്കിലും നമ്മുടെ ദേശീയ പതാക എങ്കിലും ആ മൂല്യം ഉൾക്കൊള്ളുന്നതാവണം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഗാന്ധിയൻ അയ്യപ്പൻ എന്ന തിരുവനന്തപുരത്തുകാരന്‍.
72 വർഷത്തോളമായി അയ്യപ്പൻ ഖാദി വസ്ത്ര നിർമാണ രംഗത്ത് പ്രവർത്തിക്കുന്നു. 7 വർഷമായി അദ്ദേഹം രാജ്യത്തിന്റെ ദേശീയ പതാക കൈത്തറിയിൽ നെയ്തെടുക്കാനുള്ള പരിശ്രമത്തിലാണ്. തിരുവനന്തപുരം ബാലരാമപുരത്താണ് അയ്യപ്പന്റെ ചെറിയ നെയ്തുകേന്ദ്രം പ്രവർത്തിക്കുന്നത്.
അയ്യപ്പൻ നിർമ്മിച്ച രണ്ടു പതാകകൾ സുരേഷ് ഗോപി എംപി മുഖേന അധികാരികൾക്ക് മുന്നിൽ എത്തിച്ചിരുന്നു.
അയ്യപ്പൻ നിർമ്മിച്ച രണ്ടു പതാകകൾ സുരേഷ് ഗോപി എംപി മുഖേന അധികാരികൾക്ക് മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ അളവിൽ ചെറിയ വ്യത്യാസം വന്നതിനാൽ പതാക കൃത്യമായ അളവിൽ നിർമ്മിക്കാൻ നിർദ്ദേശം ലഭിച്ചു. നിയമാനുസൃതമായ അളവുകളിൽ ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പതാകകൾ സെപ്തംബർ പത്തിന് കണ്ണൂർ ആസ്ഥാനമായുള്ള ടെക്സ്റ്റൈൽ ഡെപ്യൂട്ടി കമ്മീഷൻ ഓഫീസിൽ എത്തിക്കണം.
പാരിതോഷികങ്ങൾ നൽകാൻ തയ്യാറായ സർക്കാരിനോട് താൻ സ്വന്തം കൈയാൽ നെയ്തെടുത്ത പതാക രാജ്യതലസ്ഥാനത്ത് ഉയർന്നു കാണണമെന്ന ആവശ്യം മാത്രമായിരുന്നു അയ്യപ്പനുള്ളത്.