നാഗമ്മ പട്ടീല്‍ 
INDEPENDENCE DAY

ഗാന്ധിജിയുടെ ചോദ്യം വഴി മാറ്റിയ നാഗമ്മ പട്ടീലിൻ്റെ ജീവിതം

ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിലേക്ക് നാഗമ്മ കടന്നുവന്നത് സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമായതിന് ശേഷം

വെബ് ഡെസ്ക്

കർണാടകയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽനിന്ന് മാറ്റിനിർത്താൻ പറ്റാത്ത പോരാളിയാണ് നാഗമ്മ പട്ടീൽ. സ്വാതന്ത്ര്യ സമരവും ജാതിവിവേചനത്തിനെതിരായ പോരാട്ടവും ഒരേ രീതിയിൽ കൊണ്ടുപോയെന്നതായിരുന്നു നാഗമ്മ പട്ടീലിൻ്റെ ജീവിതത്തെ ശ്രദ്ധേയമാക്കിയത്. അതിന് കാരണമായതാകട്ടെ ഗാന്ധിജിയുടെ ഇടപെടലും. ജാതി വിവേചനങ്ങൾ നേരിട്ടിരുന്ന കർണാടകയിലെ ഹരിജൻ വിഭാഗത്തിന്റെ ഉന്നമനത്തിനായും പ്രവർത്തിച്ചാണ് നാഗമ്മ ശ്രദ്ധേയായത്.

1905 ഡിസംബർ 16നാണ് നാഗമ്മ പട്ടീൽ ജനിക്കുന്നത്. 1923 ൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നാഗമ്മ കർണാടക ലിബറൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകനും മുതിർന്ന നേതാവുമായ പത്മശ്രീ സർദാർ വീരനഗൗഡ പട്ടീലിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് ഭർത്താവിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് നാഗമ്മ തിരിയുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിന്നിരുന്ന ഹരിജൻ വിഭാഗത്തിലെ പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു അവരുടെ പ്രധാന പ്രവർത്തനങ്ങൾ. 1934 ൽ ഗാന്ധിജി നാഗമ്മയോട് '' നിങ്ങളുടെ ഭർത്താവ് ഹരിജൻ സേവക് സംഘത്തിന്റെ പ്രസിഡന്റ് അല്ലേ, എന്തുകൊണ്ട് നിങ്ങളുടെ വീട്ടിൽ ഹരിജൻ പെൺകുട്ടികളെ സംരക്ഷിച്ചുകൂടാ'' എന്ന് ചോദിക്കുകയുണ്ടായി. അങ്ങനെയാണ് ഹുബ്ബള്ളിയിൽ ഹരിജൻ ബാലികാശ്രമങ്ങൾ ഉണ്ടാകുന്നത്. അന്നാദ്യമായി താര, മധുര എന്ന് പേരുള്ള രണ്ട് പെൺകുട്ടികളെ തന്റെ സ്വന്തം വീട്ടിൽ മക്കളോടൊപ്പം അവർ വളർത്താൻ തുടങ്ങി. ഹരിജൻ പെൺകുട്ടികൾക്കായി ഹുബ്ബള്ളിയിൽ ഹരിജൻ ബാലിക ആശ്രമം എന്ന പേരിൽ ഒരു ഹോസ്റ്റൽ തുടങ്ങിയിരുന്നു .

ജാതിവിവേചനങ്ങൾക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ പട്ടീൽ ദമ്പതികൾ സമൂഹത്തില്‍ നിന്ന് മാറ്റിനിർത്തപ്പെട്ടു

ഗാന്ധിയൻ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ഹോസ്റ്റൽ . അന്ന് ഗാന്ധിജിയുടെ സബർമതി ആശ്രമം അല്ലാതെ ഹരിജൻ കുട്ടികളെ സംരക്ഷിക്കുന്ന മറ്റു സ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. 1951-ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ട് ജവഹർലാൽ നെഹ്‌റു ആശ്രമം സന്ദർശിച്ചപ്പോൾ അദ്ദേഹം ഈ സ്ഥലത്തെ 'കസ്തുർബ ബാലികാശ്രമം' എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ഭർത്താവിനൊപ്പം ഹുബ്ബള്ളിയിൽ മഹിളാ വിദ്യാപീഠം സ്ഥാപിച്ചു. 1937-ൽ, നാഗമ്മ ബിയാദ്ഗിയിൽ രണ്ടാമത്തെ ബാലികാ ആശ്രമം ആരംഭിക്കുകയും പിന്നീട് ബ്രിട്ടീഷ് രാജിനെതിരായ പ്രവർത്തനങ്ങൾക്ക് അത് താവളമാകുകയും ചെയ്തു. ജാതിവിവേചനങ്ങൾക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ പലപ്പോഴായി പട്ടീൽ ദമ്പതികൾ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്.

ജീവിതകാലം മുഴുവൻ കർണാടകയിലെ ഹരിജൻ പെൺകുട്ടികളുടെ ഉന്നമനത്തിനായി നീക്കി വെച്ചിരുന്നയാളാണ് നാഗമ്മ

മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിന്റെ ആഹ്വാനത്തെത്തുടർന്ന് 1938-ൽ നാഗമ്മയും ഭർത്താവും സ്വാതന്ത്ര്യസമരത്തിൽ പങ്കുചേർന്നു. അതേ വർഷം തന്നെ ഇരുവരും അറസ്റ്റുചെയ്യപ്പെടുകയും ബെൽഗാമിലെ ഹിൻഡലഗ ജയിലിലടക്കപ്പെടുകയും ചെയ്തു. 1942-ൽ വീണ്ടും അറസ്റ്റിലായി യർവാഡ സെൻട്രൽ ജയിലിൽ 13 മാസം തടലിലാക്കപ്പെടുകയും ചെയ്തു. തന്റെ ജീവിതകാലം മുഴുവൻ കർണാടകയിലെ ഹരിജൻ പെൺകുട്ടികളുടെ ഉന്നമനത്തിനായി നീക്കി വെച്ചിരുന്നയാളാണ് നാഗമ്മ. ഭർത്താവിന്റെ മരണശേഷം നാഗമ്മ തന്റെ സമയം പൂർണമായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ആയി ചിലവഴിക്കുകയായിരുന്നു. 2002 ലാണ് നാഗമ്മ മരിച്ചത്

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം