ഗിയോർഗി ഗോസ്പദനോവും വിവർത്തക ആഞ്ചല റോഡാലും പുരസ്കാരവുമായി 
Art & LITERATURE

ഗിയോർഗി ഗോസ്പദനോവിന്റെ ടൈം ഷെൽട്ടറിന് അന്താരാഷ്ട്ര ബുക്കർ പ്രൈസ്

വെബ് ഡെസ്ക്

ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ബൾഗേറിയൻ എഴുത്തുകാരനായ ഗിയോർഗി ഗോസ്പദനോവിന്റെ ടൈം ഷെൽട്ടറിന്. ബൾഗേറിയൻ വിവർത്തക ആഞ്ചല റോഡാലാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരനാണ് ഗോസ്പദനോവ്. ഗൃഹാതുരത്വത്തിന്റെ അപകടകരമായ വശങ്ങളെ കുറിച്ചുള്ള ഡാർക്ക് ഹ്യൂമർ വിഭാഗത്തിലുള്ള നോവലാണ് ടൈം ഷെൽട്ടർ.

അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റ് അഞ്ച് പുസ്തകങ്ങൾ മറികടന്നാണ് ടൈം ഷെൽട്ടർ നേട്ടം കരസ്ഥമാക്കിയത്. 51ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്‌കാരം. ഭൂതകാലം പുനർനിർമിക്കുന്ന ഒരു ക്ലിനിക്കിനെ ആസ്പദമാക്കിയാണ് കഥ. ക്ലിനിക്കിലെ ഓരോ നിലയും വ്യത്യസ്ത ദശകങ്ങൾ പുനർനിർമിക്കുന്നു. ഡിമെൻഷ്യ ബാധിച്ചവർക്ക് അവരുടെ ഓർമകളിലേക്ക് തിരികെപ്പോകാൻ സഹായിക്കാൻ ലക്ഷ്യം വച്ചുള്ള ക്ലിനിക്, ആധുനിക ലോകത്തിലെ ഭയപ്പെടുത്തുന്ന ഓർമകളിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നവർക്കുള്ള ആകർഷണ കേന്ദ്രമായി മാറുന്നതാണ് നോവലിന്റെ ഇതിവൃത്തം.

ബൾഗേറിയൻ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ഗോസ്പദനോവ്. ഇറ്റാലിയൻ വിവർത്തനത്തിലെ സാഹിത്യത്തിനുള്ള ഇറ്റലിയുടെ സ്ട്രെഗ യൂറോപ്യൻ സമ്മാനവും "ടൈം ഷെൽട്ടർ" നേടിയിരുന്നു. ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ "ടോംബ് ഓഫ് സാൻഡി"നായിരുന്നു കഴിഞ്ഞ വർഷത്തെ അവാർഡ് ലഭിച്ചത്.

യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന വിവർത്തനം ചെയ്ത ഫിക്ഷൻ കൃതികൾക്ക് എല്ലാ വർഷവും നൽകിപ്പോരുന്ന പുരസ്‌കാരമാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസ്. ഫ്രഞ്ച് സാഹിത്യകാരി ലീല സ്ലൈമണിയായിരുന്നു ജൂറി ചെയർമാൻ.

നോവലിസ്റ്റും കവിയുമായ ഗോസ്‌പദനോവിന്റെ ജനനം 1968ലാണ്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രശസ്തനായ ബൾഗേറിയൻ എഴുത്തുകാരനായ അദ്ദേഹത്തിന്റെ കൃതികൾ 25 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും