Art & LITERATURE

'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ', 'ഫ്രാൻസിസ് ഇട്ടിക്കോര' വീണ്ടും വരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളത്തിൽ ഏറെ ശ്രദ്ദേയമായ നോവലുകളിൽ ഒന്നായ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരായിരുന്നു എഴുത്തുകാരൻ ടിഡി രാമകൃഷ്ണൻ നോവലിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത് വെളിപ്പെടുത്തിയത്.

'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന പേരിലാണ് നോവലിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. പുതിയ നോവലിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഏകദേശം പൂർത്തിയായെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ അതിൽ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനമാകും നോവൽ പൂർത്തിയാകാനെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഫ്രാൻസിസ് ഇട്ടിക്കോരയിലെ ഇട്ടിപ്പാപ്പൻ കഥാപാത്രവും തമ്മിലുള്ള സാമ്യത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. നോവൽ വായിച്ച ഒരാൾ സിനിമയിലെ കഥാപാത്രമായ പോറ്റി അതുപോലെയാണ് എന്ന് വിചാരിച്ച് സിനിമ കണ്ടാൽ അതുപോലെ തോന്നുമെന്നും എന്നാൽ രണ്ടും രണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളാണെന്ന് ടിഡി രാമകൃഷ്ണൻ പറഞ്ഞു.

2009 ലാണ് ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ പുറത്തിറങ്ങിയത്. ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് വിവിധ അധ്യായങ്ങളായി മാധ്യമം ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ച നോവൽ ഡിസി ബുക്ക്‌സ് ആണ് നോവലായി പബ്ലിഷ് ചെയ്തത്. ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ് നോവലിലെ പ്രധാന കഥാപാത്രം.

അതേസമയം ടിഡി രാമകൃഷ്ണന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഭ്രമയുഗം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ എത്തിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.

അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന റോളുകളിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും