സാഹിത്യത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം നേടിയ നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയുടെ രണ്ട് കവിതകള്‍. മലയാളം പരിഭാഷ - പി സുധാകരന്‍.
(1) THE MOUNTAIN HOLDS ITS BREATH
there was a deep breath
and then the mountain stood there
then the mountains stood there
and that’s how the mountains stand there
and stoop downwards
and downwards
into themselves
and hold their breath
while heaven and sea
stroke and beat
the mountain holds its breath
പർവ്വതം ശ്വാസം പിടിക്കുന്നു (യോൻ ഫൊസ്സെ)
അപ്പോൾ ഒരു ദീർഘനിശ്വാസമുണ്ടായി
അപ്പോളവിടെ മല നിന്നു
അപ്പോളവിടെ മലകൾ നിന്നു
അങ്ങനെയാണ് മലകൾ അവിടെ നിൽക്കുന്നത്
താഴേക്ക് കുനിഞ്ഞ്
വീണ്ടും താഴേക്ക്
അവനവനിലേക്ക് തന്നെ കുനിഞ്ഞ്
അങ്ങനെ ശ്വാസം അടക്കിപ്പിടിച്ച്.
അതേസമയം ആകാശവും കടലും
ആഞ്ഞടിക്കുമ്പോൾ
ശ്വാസം അടക്കിപ്പിടിച്ചേ നിൽക്കുന്നു പർവ്വതം
(2) NIGHT PSALM
There is an earth that opens wide
its night of black abyss
and soul and body will it hide
until there’s none to miss
There is a night that meets with you
receives you nice and soft
and lets you rest with due honour
hand, foot and soul aloft
For God he is in all on earth
in teeming night above
your soul is His, you are His worth
you shine His heaven’s love.
നിശാ സങ്കീർത്തനം (യോൻ ഫൊസ്സെ)
തന്റെ ഇരുണ്ട അഗാധതയുടെ നിശ
വിശാലമായി തുറക്കുന്ന ഒരു ഭൂമിയുണ്ട്,
നഷ്ടപ്പെടാൻ ആരുമില്ലാതാകുംവരെ
ഉയരിയും ഉടലും അത് മറയ്ക്കും.
നിന്നെ കണ്ടുമുട്ടുന്ന ഒരു രാവുണ്ട്
മൃദുലമനോഹര സ്നേഹത്തോടെ നിന്നെ സ്വീകരിക്കുന്ന രാവ്,
കൈകാലും പ്രാണനും മേലോട്ടുയർത്തി.
സാദരം വിശ്രമിക്കാൻ നിന്നെ അനുവദിച്ചുകൊണ്ട്
ദൈവം, അവൻ ഈ പാരിൽ എല്ലാറ്റിലും ഉണ്ട്
മേലെ പെരുകുന്ന രാവിലും
നിന്റെ ആത്മാവ് അവന്റേതാണ്, നീ അവന്റെ മൂല്യമാണ്
അവന്റെ സ്വർഗസ്നേഹമാണ് നീ പ്രകാശിപ്പിക്കുന്നത്.
പരിഭാഷ: പി സുധാകരൻ