തിരഞ്ഞെടുപ്പ് പര്യടന വേദിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  
ELECTION 2023

സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര; കർണാടകയിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ പാർട്ടി അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രാ വാഗ്ദാനവുമായി കോൺഗ്രസ് . തീരദേശ കർണാടക മേഖലയിലെ തിരഞ്ഞെടുപ്പ് പര്യടന വേദിയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടിയുടെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചത്. ഇതുൾപ്പടെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ  ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കോൺഗ്രസിന്റെ സർക്കാർ ഉത്തരവിറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു .

200  യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മഹിളകൾക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി പദ്ധതി ,തൊഴിൽരഹിതരായ യുവജനങ്ങൾക്ക്‌ ധനസഹായം നൽകുന്ന യുവനിധി പദ്ധതി , ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് 10 കിലോഗ്രാം സൗജന്യ അരി എന്നിവയായിരുന്നു കോൺഗ്രസിന്റെ മറ്റു വാഗ്ദാനങ്ങൾ. നേരത്തെ ഉഡുപ്പിയിൽ മത്സ്യ തൊഴിലാളികളുമായി സംവദിച്ച രാഹുൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ അവർക്കായി 10 ലക്ഷം രൂപയുടെ ജീവൻ സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു .

മത്സ്യ ബന്ധനത്തിന് ആവശ്യമായ ഡീസൽ 25 രൂപ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുമെന്നും രാഹുൽ ഉറപ്പു നൽകി . മാറ്റത്തിനായി കോൺഗ്രസിന് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ച അദ്ദേഹം സംസ്ഥാന - കേന്ദ്ര സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു ."കർണാടകയിൽ അധികാരമേറ്റ കന്നഡിഗരുടെ ജെഡിഎസ് - കോൺഗ്രസ് സർക്കാരിനെ ബിജെപി തട്ടിയെടുക്കുകയായിരുന്നു . നിങ്ങളുടെ സ്വന്തം സർക്കാരിനെ നിങ്ങള്‍ക്ക് തിരികെ വേണ്ടേ . കർണാടക പിടിച്ചെടുത്തു മോദിക്ക് നൽകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത് . സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കർണാടകയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയത് " രാഹുൽ വോട്ടർമാരെ ഓർമിപ്പിച്ചു.

ബിജെപി യുടെ ഉറച്ച കോട്ടയായ തീരദേശ കർണാടകയിലെ പ്രധാന ബെൽറ്റുകളിലായിരുന്നു രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. 2018ൽ ഈ മേഖലയിൽ 12 ൽ പതിനൊന്നു മണ്ഡലങ്ങളും ബിജെപിക്കൊപ്പമാണ് നിന്നത് . ഇത്തവണ സീറ്റു നിഷേധത്തെ തുടർന്ന് ചില മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ വിമത ശബ്ദമുയർന്നിട്ടുണ്ട് . ഇത് രാഷ്ട്രീയമായി മുതലെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നു. തീരദേശ മേഖലയിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ വമ്പൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ .

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?