2018-ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തൂക്കുസഭയായിരുന്നു. 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് 79 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമായിരുന്നു അന്ന് ലഭിച്ചത്. സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രിക സംഖ്യയായ 113-ൽ എത്തിച്ചേരാൻ രാഷ്ട്രീയ പാർട്ടികൾക്ക് സഖ്യമുണ്ടാക്കാതെ അന്ന് തരമുണ്ടായിരുന്നില്ല.
79 സീറ്റുകൾ നേടിയ കോൺഗ്രസിന് കർണാടകയിൽ നിന്ന് 2018ൽ സമാഹരിക്കാനായത് 38.14 ശതമാനം വോട്ടുകളാണ്. 104 സീറ്റുകളുമായി തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായായി മാറിയ ബിജെപിക്ക് നേടാനായത് സംസ്ഥാനത്ത് ആകെ പോൾ ചെയ്ത 72.50 ശതമാനം വോട്ടുകളിൽ 36.35 ശതമാനം മാത്രം.
കൂടുതൽ സീറ്റുകൾ നേടി ബിജെപി അന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും സംസ്ഥാനത്ത് ബിജെപിയേക്കാൾ വോട്ട് വിഹിതം കോൺഗ്രസിനായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് പതിനായിരം വോട്ടുകളുടെ വ്യത്യാസത്തിൽ ജയ പരാജയങ്ങൾ നിശ്ചയിക്കയപ്പെട്ട 74 മണ്ഡലങ്ങളും അയ്യായിരത്തിൽ താഴെ വോട്ടുകൾ നിർണായകമായിരുന്ന മുപ്പതോളം സീറ്റുകളും കാണാനാകുക.
79 സീറ്റുകൾ നേടിയ കോൺഗ്രസിന് കർണാടകയിൽ നിന്ന് 2018ൽ സമാഹരിക്കാനായത് 38.14 ശതമാനം വോട്ടുകളാണ്. 104 സീറ്റുകളുമായി തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായായി മാറിയ ബിജെപിക്ക് നേടാനായത് സംസ്ഥാനത്ത് ആകെ പോൾ ചെയ്ത 72.50 ശതമാനം വോട്ടുകളിൽ 36.35 ശതമാനം മാത്രം. 224 സീറ്റുകളിൽ 46.43 ശതമാനം സീറ്റ് വിഹിതം ബിജെപിക്കും 35.71 ശതമാനം സീറ്റുവിഹിതം കോൺഗ്രസിനും 16 .32 ശതമാനം സീറ്റുകൾ ജെഡിഎസിനും ലഭിച്ചു.
മണ്ഡലങ്ങളിലെ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യം, സ്വതന്ത്ര സ്ഥാനാർഥികളുടെ വോട്ടുപിടുത്തം, അപരന്മാരുടെ ശല്യം തുടങ്ങിയ ഘടകങ്ങളാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്
നേരത്തെ പറഞ്ഞ 74 മണ്ഡലങ്ങൾ പതിനായിരത്തിൽ താഴെ വോട്ടുകൾക്ക് വിധി നിർണയിച്ചപ്പോൾ അന്ന് കോൺഗ്രസിന് കയ്യിൽ നിന്ന് വഴുതി പോയത് 37 സീറ്റുകളായിരുന്നു. ബിജെപിക്ക് 27-ഉം ജെഡിഎസിന് പത്തും സീറ്റുകൾ പോയിക്കിട്ടി. അയ്യായിരത്തിൽ താഴെ വോട്ടുകൾ ജയം നിശ്ചയിച്ച 24 മണ്ഡലങ്ങളിൽ 18 എണ്ണം കോൺഗ്രസിനെ തുണച്ചു. ഇതിൽ നാലെണ്ണത്തിലെ വിജയം, വെറും ആയിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. മസ്‌ക്കി, പാവഗഡാ, കുണ്ഡ്ഗോൾ, അലന്ത്, ഹിരെകെരൂർ എന്നീ മണ്ഡലങ്ങളിൽ 700 വോട്ടുകൾക്ക് താഴെ ആയിരുന്നു ജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം. 20,000നും 50,000നും 80,000നുമുള്ളിൽ ഭൂരിപക്ഷത്തിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ച മണ്ഡലങ്ങളാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം ബിജെപിയേക്കാൾ മുകളിൽ എത്തിച്ചത്.
പ്രത്യേക സ്‌ക്വാഡ് പ്രവർത്തനങ്ങൾ നടത്തിയാണ് ഇത്തരം മണ്ഡലങ്ങളെ 'വരുതിയിൽ' ആക്കാനുള്ള ശ്രമം നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ഇരുകൂട്ടരും നടത്തുന്നത്.
മണ്ഡലങ്ങളിലെ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യം, സ്വതന്ത്ര സ്ഥാനാർഥികളുടെ വോട്ടുപിടുത്തം, അപരന്മാരുടെ ശല്യം തുടങ്ങിയ ഘടകങ്ങളാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്. ഇത്തവണ കോൺഗ്രസിന് അനുകൂലമായേക്കാവുന്ന ഭരണവിരുദ്ധ വികാര വോട്ടുകൾ ഭിന്നിച്ചുപോകാൻ മേൽ പറഞ്ഞ സവിശേഷ സാഹചര്യങ്ങൾ ഉള്ള ചില മണ്ഡലങ്ങൾ ഉണ്ട്.
തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ഒന്നുമില്ലാത്ത കർണാടകയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം കയ്യാളാൻ ശ്രമിക്കുന്ന ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ചിടത്തോളം എങ്ങോട്ട് വേണമെങ്കിലും ചാഞ്ഞേക്കാവുന്ന മുപ്പതോളം മണ്ഡലങ്ങൾ ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. പ്രത്യേക സ്‌ക്വാഡ് പ്രവർത്തനങ്ങൾ നടത്തിയാണ് ഇത്തരം മണ്ഡലങ്ങളെ 'വരുതിയിൽ' ആക്കാനുള്ള ശ്രമം നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ഇരുകൂട്ടരും നടത്തുന്നത്.