ELECTION 2023

ആരാണ് വെങ്കട്ടരമണ റെഡ്ഡി? കെസിആറിനെയും രേവന്ത് റെഡ്ഡിയെയും മലര്‍ത്തിയടിച്ച ജയന്റ് കില്ലര്‍

11 ക്രിമിനില്‍ കേസുകളും രമണ റെഡ്ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വെബ് ഡെസ്ക്

തെലങ്കാനയില്‍ കോണ്‍ഗ്രസിനും ബിആര്‍എസിനും ഷോക്ക് കൊടുത്തിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി വെങ്കട്ട രമണ റെഡ്ഡി. കാമറഡ്ഡിയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയും പിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിയേയും മലര്‍ത്തിയടിച്ചിരിക്കുകയാണ് വെങ്കട്ട രമണ റെഡ്ഡി. 6,66,52 വോട്ട് നേടിയാണ് രമണ റെഡ്ഡി വിജയിച്ചത്. 6,741 വോട്ടിനാണ് കെസിആറിനെ തോല്‍പ്പിച്ചത്. 11,736 വോട്ടാണ് വെങ്കട്ട രമണ റെഡ്ഡിയും രേവന്തും തമ്മിലുള്ള വ്യത്യാസം.

ആദ്യ റൗണ്ടുകളില്‍ രേവന്ത് റെഡ്ഡിയും കെസിആറും തമ്മിലായിരുന്നു പോരാട്ടം. ലീഡ് നില മാറിമറിഞ്ഞ് രണ്ടുപേരും മുന്നിലും പിന്നിലുമായി നിന്നു. എന്നാല്‍ അവസാന റൗണ്ടുകളില്‍ രമണ റെഡ്ഡി അപ്രതീക്ഷിതമായി മുന്നിലെത്തുകയായിരുന്നു. രേവന്ത് റെഡ്ഡി ജയിക്കും എന്ന നിലയില്‍ നിന്ന് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് ബിആര്‍എസ്, കോണ്‍ഗ്രസ് വമ്പന്‍മാരെ ഒരുപോലെ തറപറ്റിച്ച വെങ്കിട്ട രമണ റെഡ്ഡി?

ആരാണ് കൊമ്പന്മാരെ പൂട്ടിയ രമണ റെഡ്ഡി?

12ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരു വ്യാപാരിയാണ് 53കാരനായ രമണ റെഡ്ഡി. ആദ്യം ബിആര്‍എസിലായിരുന്ന രമണ റെഡ്ഡി, നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയിലെത്തിയ്. 'കാമറഡ്ഡിയിലെ ബസുള്‍ കാമറഡ്ഡയില്‍ തന്നെ നില്‍ക്കും. ഗജ്‌വേലില്‍ നിന്നും കോടങ്കലില്‍ നിന്നുമുള്ള ബസുള്‍ അങ്ങോട്ടേക്കുതന്നെ തിരിച്ചുപോകും' എന്നു പറഞ്ഞായിരുന്നു രമണ റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച്. അന്ന് ആ പറഞ്ഞതിനെ ബിജെപി പ്രവര്‍ത്തകര്‍ പോലും കാര്യമായി എടുത്തില്ല. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി ക്യാമ്പ് പോലും ഞെട്ടി!. കാമറഡ്ഡിയില്‍ ജനിച്ചു വളര്‍ന്ന തനിക്കാണ് മണ്ഡലത്തിലെ യഥാര്‍ത്ഥ പള്‍സ് അറിയുന്നത് എന്നായിരുന്നു രമണ റെഡ്ഡിയുടെ പ്രധാന പ്രചാരണം.

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 49.7 കോടി രൂപയുടെ ആസ്തിയാണ് രമണ റെഡ്ഡിക്കുള്ളത്. സ്വന്തം വരുമാനമായ 4.9 ലക്ഷം ഉള്‍പ്പെടെ ആകെയുള്ള വരുമാനം 9.8 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 58.3 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. 11 ക്രിമിനില്‍ കേസുകളും രമണ റെഡ്ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

107429 വോട്ട് നേടിയാണ് രേവന്ത് റെഡ്ഡി കോടങ്കല്ലില്‍ നിന്ന് വിജയിച്ചത്. ഗജ്‌വേലില്‍ കെസിആര്‍ 34,079 വോട്ടിന് ലീഡ് ചെയ്യുകയാണ്. 64 സീറ്റിലാണ് നിലവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിആര്‍എസ് 39 സീറ്റിലും ബിജെപി 8 സീറ്റിലും ലീഡ് ചെയ്യുന്നു. എഐഎംഐഎം ഏഴ് സീറ്റിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി