ELECTION 2023

ബൊമ്മെയുടെ എതിർ സ്ഥാനാർഥിയെ മാറ്റി കോൺഗ്രസ്; ശിവമോഗയിൽ ബിജെപിക്ക് സ്ഥാനാർഥിയായി

ദ ഫോർത്ത് - ബെംഗളൂരു

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്കെതിരെ നിർത്തിയ സ്ഥാനാർഥിയെ മാറ്റി കോൺഗ്രസിന്റെ അഞ്ചാം ഘട്ട പട്ടിക. ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയിൽ തിരുത്തുമായാണ് ബുധനാഴ്ച രാത്രി നാല് സ്ഥാനാർഥികളുടെ പേരുമായി അഞ്ചാം ഘട്ട പട്ടിക ഇറങ്ങിയത്. ബൊമ്മെക്കെതിരെ ഷിഗൗണിൽ മുഹമ്മദ് യൂസഫ് സവനൂരിന് പകരം യാസിർ അഹമ്മദ് ഖാൻ പത്താൻ ഇറങ്ങും.

മുസ്ലീങ്ങളുടെ ഒബിസി സംവരണം റദ്ദാക്കിയ ബൊമ്മെയുടെ നടപടിക്കെതിരെ ഏകീകരിക്കപ്പെടുന്ന മുസ്ലീം ദളിത് പിന്നാക്ക വോട്ടുകൾ ലക്ഷ്യമിടുകയാണ് കോൺഗ്രസ്. അതേസമയം സ്ഥാനാർഥിയെ മാറ്റിയത് സംബന്ധിച്ച് കോൺഗ്രസ് വിശദീകരണം നൽകിയിട്ടില്ല. ഇനി അഞ്ച് മണ്ഡലങ്ങളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇതുവരെ 219 മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി.

അതേസമയം ശിവമോഗ, മൻവി മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാർഥികളായതോടെ ബിജെപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായി. മുതിർന്ന നേതാവ് കെ എസ്‌ ഈശ്വരപ്പയെ തഴഞ്ഞ മണ്ഡലത്തിൽ ചന്നബസപ്പയാണ് ബിജെപി സ്ഥാനാർഥി. മണ്ഡലത്തിൽ ഈശ്വരപ്പയുടെ മകൻ കാന്തേഷും ടിക്കറ്റ് ചോദിച്ചിരുന്നെങ്കിലും പാർട്ടി ആവശ്യം അംഗീകരിച്ചിരുന്നില്ല.

ഒഴിച്ചിട്ടിരുന്ന മറ്റൊരു മണ്ഡലമായ മൻവിയിൽ കോൺഗ്രസ് വിട്ട മുൻ ലോക്സഭാംഗം ബി വി നായകിനെ നിർത്താൻ തീരുമാനിച്ചു. ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നായിരുന്നു നായക് കുറച്ച് ദിവസം മുൻപ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്