ELECTION 2023

കര്‍ണാടക മുഖ്യമന്ത്രി തീരുമാനം വൈകും; ഖാര്‍ഗെയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം

വെബ് ഡെസ്ക്

കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം വീണ്ടും വൈകാന്‍ സാധ്യത. പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസ്സാക്കി. 'പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന് അധികാരമുണ്ടെന്ന് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി തീരുമാനിക്കുന്നു' .ഒറ്റവരി പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസ്സാക്കി

റിപ്പോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും മുഖ്യമന്ത്രി പദവി ആവശ്യത്തില്‍ നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ, എഐസിസി നിരീക്ഷകരായ ദേശീയ നേതാക്കൾ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് എന്നിവരാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

ഡികെയ്ക്കും സിദ്ധരാമയ്യയ്ക്കും എംഎല്‍എമാര്‍ക്കിടയില്‍ ഏകദേശം ഒരേ പോലെയാണ് പിന്തുണ ലഭിക്കുന്നത്

യോഗം നടന്ന ബംഗളൂരു ഹോട്ടലിന് മുന്നില്‍ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുനായികള്‍ മുദ്രാവാക്യം മുഴക്കി. അതേസമയം ഇരുവിഭാഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കിടയില്‍ ഏകദേശം ഒരേ പോലെയാണ് പിന്തുണ ലഭിക്കുന്നത്. ഏതായാലും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്