ELECTION 2023

സസ്‌പെന്‍സ് അവസാനിക്കാതെ കര്‍ണാടക; മുഖ്യമന്ത്രിയെ വൈകിട്ട് പ്രഖ്യാപിക്കും, സിദ്ധരാമയ്യയ്ക്ക് സാധ്യത

ഡല്‍ഹിയില്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടരുന്നു

വെബ് ഡെസ്ക്

ഉജ്ജ്വല വിജയം നേടിയിട്ടും കര്‍ണാടകയില്‍ നായകനെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്. ഇന്ന് വൈകീട്ടോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുമ്പോഴും, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുകള്‍ വലിക്കുന്ന സിദ്ധരാമയ്യയും ഡി കെ ശിവകുമാറും എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ തുടരുകയാണ്.

സിദ്ധരാമയ്യ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ചകള്‍ നടത്തി. കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യ സോണിയയുടെ വസതിയിലെത്തിയത്. ഡി കെ ശിവകുമാറും രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി പദം സിദ്ധരാമയ്യയും ഡികെ ശിവകുമാറും പങ്കിടണം എന്ന നിര്‍ദേശമാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം സിദ്ധരാമയ്യ രണ്ട് വര്‍ഷവും ഡി കെ ശിവകുമാര്‍ മൂന്ന് വര്‍ഷവും മുഖ്യമന്ത്രിയായേക്കും. എന്നാല്‍ ആദ്യ ടേം ആര്‍ക്ക് എന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് കര്‍ണാടക പിസിസി വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖണ്ഡാരെ പ്രതികരിച്ചു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആദ്യ ടേം സിദ്ധരാമയ്യയ്ക്ക് ലഭിച്ചാല്‍ ഡികെ ശിവകുമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ മൂന്ന് ഉപ മുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിംഗായത്ത്, മുസ്ലീം, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായിരിക്കും ഉപമുഖ്യമന്ത്രിമാര്‍. യുടി ഖാദര്‍, എബി പാട്ടീല്‍, ജി പരമേശ്വര എന്നിവര്‍ക്കായിരിക്കും നറുക്ക് വീഴുക.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി