ELECTION 2023

ജെഡിഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കുമാരസ്വാമി

വെബ് ഡെസ്ക്

കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച് ഡി കുമാരസ്വാമി.

''എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കുന്നില്ല. ആരുമായും ജെഡിഎസ് ഇതു വരെ ചര്‍ച്ച നടത്തിയിട്ടില്ല. ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. മൂന്നു മണിക്കൂര്‍ കാത്തിരിക്കൂ. എന്ത് സംഭവിക്കുമെന്ന് നോക്കാം.'' - കുമാരസ്വാമി വ്യക്തമാക്കി.

''എക്സിറ്റ് പോളുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനുമാണ് സാധ്യതകള്‍ പ്രവചിച്ചിരിക്കുന്നത്. ജെഡിഎസിന് 30-32 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കൂ എന്നാണ് പ്രവചനം. ഞങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാണ്. യാതൊരു ഡിമാന്‍ഡും മുന്നോട്ട് വയ്ക്കുന്നില്ല. നല്ലത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നു'' - കുമാരസ്വാമി വ്യക്തമാക്കി.

സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയത്. ഏഴ് മണിയോടെ അദ്ദേഹം  പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദർശിക്കുന്നതിനായി വസതിയിലേക്ക് പോയി.  

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്