INDIA

ഡെപ്യൂട്ടി സ്പീക്കർക്ക് നേരെ കടലാസ് കീറിയെറിഞ്ഞു പ്രതിഷേധം; കർണാടകയിൽ 10 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ബിജെപി നേതാക്കൾ

വെബ് ഡെസ്ക്

ഡെപ്യൂട്ടി സ്പീക്കര്‍ക്കു നേരെ കടലാസ് കീറിയെറിഞ്ഞു പ്രതിഷേധിച്ചതിന് കര്‍ണാടകയില്‍ 10 ബിജെ.പി. എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പീക്കര്‍ യു.ടി ഖാദറാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത്. ഡോ സിഎൻ അശ്വത് നാരായൺ, വി സുനിൽ കുമാർ, ആർ അശോക്, ആരഗ ജ്ഞാനേന്ദ്ര, വേദവ്യാസ് കാമത്ത്, യശ്പാൽ സുവർണ, അരവിന്ദ് ബെല്ലാഡ്, ദേവരാജ് മുനിരാജ്, ഉമാനാഥ് കോറ്റ്യൻ, ഭരത് ഷെട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ബംഗളുരുവിൽ നടന്ന പ്രതിപക്ഷവിശാല യോഗത്തിനെത്തിയ വിവിധ പ്രതിപക്ഷ പാർട്ടികളുടെ ദേശീയ നേതാക്കളെ സ്വാഗതം ചെയ്യാൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽ പ്രതിഷേധിച്ച് ബിജെപി നിയമസഭാംഗങ്ങൾ ഇന്ന് സഭയിൽ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബംഗളുരുവിൽ നടന്ന പ്രതിപക്ഷവിശാല യോഗത്തിനെത്തിയ വിവിധ ദേശീയ നേതാക്കളെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരേയുള്ള പ്രതിഷേധമാണ് അതിരുവിട്ടതും നടപടിയില്‍ കലാശിച്ചതും.

വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടുള്ള പ്രതിപക്ഷ ബഹളങ്ങൾക്കിടയിൽ സർക്കാർ അഞ്ച് ബില്ലുകൾ പാസാക്കി. തുടര്‍ന്ന്‌ ഉച്ചഭക്ഷണത്തിനായി സഭ നിർത്തിവയ്ക്കാതെ ബജറ്റ് ചർച്ച ചെയ്യാൻ സ്പീക്കർ യു ടി ഖാദർ തീരുമാനിച്ചു. നടപടികൾ നിയന്ത്രിക്കാൻ ഡെപ്യൂട്ടി രുദ്രപ്പ ലമനിയോട് ആവശ്യപ്പെടുകയും ചെയ്തു.

സ്പീക്കറുടെ നടപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കുകയാണ് ചെയ്തത്. അവർ പ്രതിഷേധം ശക്തമാക്കി. ഉച്ചഭക്ഷണത്തിന് ഇടവേള നല്‍കാതെ ചര്‍ച്ച തുടരുന്നതിന്റെ ചട്ടം എന്താണെന്ന് ചോദിച്ച് ബഹളം വച്ച അവര്‍ ചെയറിനു നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞു പ്രതിഷേധിക്കുകയായിരുന്നു.

ഉച്ചഭക്ഷണം റദ്ദാക്കിയ ചട്ടം എന്താണെന്ന് ചോദിച്ച് ചെയറിലേക്ക് പെട്ടെന്ന് പേപ്പറുകൾ എറിയുന്നതിന് മുമ്പ് ബിജെപി അംഗങ്ങൾ അൽപ്പനേരം ബഹളം വച്ചു.

ഏതാനും ബി.ജെ.പി എം.എൽ.എമാർ പാസാക്കിയ ബില്ലുകളുടെ പകർപ്പുകൾ കീറി ഡെപ്യൂട്ടി സ്പീക്കറുടെ നേരെ എറിഞ്ഞു. പിന്നാലെ ദലിത് സമുദായത്തിൽ നിന്നുള്ള തന്നെ ബിജെപി എംഎൽഎമാർ ലക്ഷ്യമിടുന്നതായി അദ്ദേഹം ആരോപിച്ചു. പിന്നാലെ സഭ ഉച്ചഭക്ഷണത്തിനായി നിർത്തിവെച്ചു.

ഡെപ്യൂട്ടി സ്പീക്കറോട് മോശമായി പെരുമാറിയതിന് ബിജെപി നേതാക്കളുടെ പെരുമാറ്റത്തെ കോൺഗ്രസ് എം‌എൽ‌എമാർ അപലപിച്ചതോടെ സഭയിലെ സംഘർഷാന്തരീക്ഷം രൂക്ഷമായി. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ സഭാനടപടികൾ ദിവസത്തേക്ക് നിർത്തിവച്ചു.

സഭ നിർത്തിവച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം