ഛത്തീസ്ഗഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. ഒരു കുട്ടിയുള്‍പ്പെടെ നിരവധിപ്പേർക്ക് പരുക്ക്. ഛത്തീസ്ഗഡിലെ ധാംതാരി ജില്ലയില്‍ ജഗത്രയ്ക്ക് സമീപം കാങ്കർ ദേശീയപാതയിലാണ് അപകടമുണ്ടായത്.
സോറാമിൽ നിന്ന് മർകറ്റോലയിലേക്ക് പോകുകയായിരുന്ന ബൊലേറോ കാറും ട്രക്കും തമ്മില്‍ ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ബലോദ് എസ്പി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം നടന്നയുടൻ പുറത്തൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വിശദ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് ബലോദ് എസ്പി അറിയിച്ചു. സംഭവത്തില്‍ ദുഃഖമറിയിച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.