ബിഹാറിൽ ട്രക്ക് ഇടിച്ച് അപകടം  
INDIA

ബിഹാറിൽ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

വെബ് ഡെസ്ക്

ബിഹാറിൽ മത ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേർ മരിച്ചു. ഞായറാഴ്ച വടക്കൻ ബിഹാറിലെ വൈശാലി ജില്ലയിൽ ദേസ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. ഘോഷയാത്ര റോഡരികിലെ പീപ്പൽ മരത്തിനു മുൻപിൽ ഒത്തുകൂടിയപ്പോള്‍ അമിതവേഗത്തിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. പട്നയില്‍ നിന്ന് 30 കിലോമീറ്റർ അകലെ, മഹ്‌നാർ-ഹാജിപൂർ ഹൈവേയ്ക്ക് അടുത്ത് രാത്രി ഒൻപത് മണിയോടെ ഉണ്ടായ അപകടത്തിൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു

ഒൻപത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പരുക്കേറ്റവരെ ഹാജിപൂരിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മഹുവ എംഎൽഎ മുകേഷ് റൗഷൻ പറഞ്ഞു. മൂന്ന് പേര്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരിച്ചു. ഗുരുതരാവസ്ഥയില്‍ ഉള്ളവരെ പട്നയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ തുക കണ്ടെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രസിഡന്റ് ദ്രൗപതി മുർമുവും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രദേശത്ത് നടക്കാനിരിക്കുന്ന ഒരു വിവാഹച്ചടങ്ങിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ട്രക്കിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം നടന്ന് ഏറെ വൈകിയാണ് പോലീസ് എത്തിയതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി

അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേഗത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യാനും ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചനം അറിയിച്ചു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം