INDIA

വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് 13 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാന അധ്യാപകനടക്കം 11 പേർ അറസ്റ്റില്‍

വെബ് ഡെസ്ക്

നാഷണല്‍ കേഡറ്റ് കോർപ്‌സി(എൻസിസി)ന്റെ പേരിൽ വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗീക അതിക്രമം. തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും 12 പേരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുമാണ് പോലീസ് നൽകുന്ന വിവരം. വ്യാജ ക്യാമ്പിന്റെ സംഘാടകരും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലും രണ്ട് അധ്യാപകരും എൻസിസി ഓഫിസറും ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്കൂളിന് എൻസിസി യൂണിറ്റുണ്ടായിരുന്നില്ല. എന്നാല്‍ ക്യാമ്പ് സംഘടിപ്പിക്കുകയാണെങ്കില്‍ എൻസിസി യൂണിറ്റ് ആരംഭിക്കാൻ യോഗ്യത ലഭിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു സംഘം സ്കൂള്‍ മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ സ്കൂള്‍ മാനേജ്മെന്റ് പരാജയപ്പെടുകയായിരുന്നു.

41 വിദ്യാർഥികളാണ് മൂന്ന് ദിവസം നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. 17 പെണ്‍കുട്ടികളും വിദ്യാർഥികളില്‍ ഉള്‍പ്പെടുന്നു. ഈ മാസം ആദ്യമായിരുന്നു ക്യാമ്പ്.

പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് സ്കൂളിന്റെ ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലായിരുന്നു. ആണ്‍കുട്ടികള്‍ക്ക് താഴത്തെ നിലയിലും. ഓഡിറ്റോറിയത്തിന്റെ പുറത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.

സംഭവത്തെക്കുറിച്ച് സ്കൂള്‍ അധികൃതർക്ക് അറിയാമായിരുന്നെന്നും മൂടിവെക്കുകയായിരുന്നെന്നും ഡിഎസ്‌പി പി തങ്കദുരൈ പറഞ്ഞു. സംഭവം നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഡിഎസ്‌പി കൂട്ടിച്ചേർത്തു.

ക്യാമ്പിന്റെ സംഘാടകർ സമാനമായ പദ്ധതികള്‍ മറ്റു സ്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധയ്ക്കായി വിധേയരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി നടപടി എടുത്തിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്