INDIA

വഡോദരയില്‍ ബോട്ടപകടം; സ്കൂൾ കുട്ടികളടക്കം 16 പേർ മരിച്ചു, നിരവധി പേരെ കാണാതായി

കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണമായതെന്നും അപകടത്തിന് ഉത്തരവാദികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര എംപി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് പറഞ്ഞു

വെബ് ഡെസ്ക്

ഗുജറാത്തിലെ വഡോദരയിലുള്ള ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് 14 സ്കൂൾ വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു, അപകടത്തിൽ നിരവധി പേരെ കാണാതായി. സ്കൂളിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ 10 പേരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി വഡോദര എംപി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് അറിയിച്ചു.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിൽ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇത് അപകടത്തിന്‍റെ വ്യാപ്തികൂട്ടി.

കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണമായതെന്നും അപകടത്തിന് ഉത്തരവാദികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര എംപി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദിത്വം ബോട്ട് കോൺട്രാക്ടർക്കാണെന്നും പരിധിയിൽ കവിഞ്ഞ ആളുകളുമായിട്ടാണ് ബോട്ട് യാത്ര നടത്തിയതെന്നും വഡോദര എംഎൽഎ ശൈലേഷ് മെഹ്ത പറഞ്ഞു. ബോട്ട് കോൺട്രാക്ടർക്കെതിരേ കടുത്ത നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും ചികിൽസയിലുള്ളവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാര്‍ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം