INDIA

'ഏജന്റുമാർ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു, ഒടുവിൽ തടവിലാക്കി'; ലിബിയയിൽ കുടുങ്ങിയ 17 ഇന്ത്യക്കാര്‍ തിരിച്ചെത്തി

ഞായറാഴ്ച രാത്രിയാണ് 17 പേരടങ്ങുന്ന ഇന്ത്യൻ സംഘം ഡൽഹി വിമാനത്താവളം എത്തിയത്

വെബ് ഡെസ്ക്

ലിബിയയിൽ ആറ് മാസമായി തടവിലാക്കപ്പെട്ടിരുന്ന 17 അംഗ ഇന്ത്യൻ സംഘത്തെ രക്ഷപെടുത്തി. ഞായറാഴ്ച രാത്രിയാണ് സംഘം ഡൽഹിയിലെത്തിയത്. പഞ്ചാബ് , ഹരിയാന സ്വദേശികളാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ട് ലിബിയയിൽ കുടുങ്ങിയത്.

ഈ വർഷം ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ ഇറ്റലിയിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവർ രാജ്യം വിട്ടത്. സംഘത്തിലുണ്ടായിരുന്ന ഭൂരിഭാ​ഗം പേരും കർഷക കുടുംബത്തിൽ നിന്നുള്ളവരാണ്. 12 മുതൽ 14 ലക്ഷം രൂപ വരെ ഓരോരുത്തർക്കും നഷ്ടമായി. കൈവശമുള്ള കുറച്ച് ഭൂമി വിറ്റാണ് ഏജൻസികൾക്ക് പണം നൽകി ഇവർ യാത്രതിരിച്ചത്. ഇവർക്കെല്ലാം വിവിധ ട്രാവൽ ഏജൻസികൾ വഴി വിസയും വർക്ക് പെർമിറ്റും ലഭിച്ചിരുന്നു. എന്നാൽ, ഏജൻസികൾ ഇവരെ കബളിപ്പിക്കുകയും ലിബിയൽ എത്തിക്കുകയായിരുന്നു. അവിടെ മാഫിയ ഇവരെ തടവിലാക്കി.

ബന്ദികളാക്കപ്പെട്ട ബന്ധുക്കൾ മെയ് 26 ന് നൽകിയ പരാതിയോടെയാണ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നത്. ലിബിയയുടെ ചുമതലയുള്ള ഇന്ത്യയുടെ ടുണീഷ്യൻ എംബസിയാണ് മടങ്ങിവരവിന് ചുക്കാൻ പടിച്ചത്.എഎപി എംപി വിക്രംജിത് സിങ്ങും ഐക്യരാഷ്ട്രസഭയും ഇവരെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വികാര നിർഭരമായ നിമിഷങ്ങൾക്കാണ് ഡൽഹി വിമാനത്താവളം ഇന്നലെ സാക്ഷ്യംവഹിച്ചത്.

ബന്ദികളാക്കിയവരെ പല സംഘങ്ങൾക്കായി അടിമകളായി വിൽക്കുകയായിരുന്നുവെന്നാണ് ഇന്ത്യയിലെത്തിയവർ പറയുന്നത്. ആദ്യം ദുബായിലേക്കും പിന്നീട് ഈജിപ്തിലേക്കും കൊണ്ടുപോയി. ഒടുവിൽ ലിബിയയിലെ സുവാരയിലുള്ള അവരുടെ ഏജന്റ് പ്രാദേശിക ഗ്രൂപ്പിന് വിറ്റു. സുവാരയിൽ, ഇവരെ പീഡിപ്പിക്കുകയും മാസങ്ങളോളം കൂലിയില്ലാതെ ജോലി ചെയ്യിക്കുകയും ചെയ്തു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്