INDIA

രവി സിൻഹ പുതിയ 'റോ' മേധാവി

ഛത്തിസ്ഗഡ് കേഡറിൽ ഉൾപ്പെട്ട രവി സിൻഹ 1988 ബാച്ചിലെ ഐപിഎസ് ഉദ്യോസ്ഥനാണ്

വെബ് ഡെസ്ക്

റിസർച്ച് ആൻഡ് ഇന്റലിജൻസ് അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ മേധാവിയായി രവി സിൻഹയെ നിയമിച്ചു. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് രവി സിൻഹ. നിലവിലെ മേധാവിയായ സമന്ത് ഗോയലിന്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് നിയമനം.

2019 ജൂണിലാണ് സമന്ത് ഗോയൽ, റോയുടെ മേധാവിയായി നിയമിക്കപ്പെടുന്നത്. രണ്ടുവർഷത്തേക്കായിരുന്നു നിയമനമെങ്കിലും രണ്ടുതവണ ഓരോ വർഷം നീട്ടിനല്‍കിയിരുന്നു. ജൂൺ 30 നാണ് ഗോയലിന്റെ കാലാവധി പൂർത്തിയാകുക.

"2023 ജൂൺ 30ന് കാലാവധി പൂർത്തിയാക്കുന്ന സാമന്ത് ഗോയലിന് പകരം രവി സിൻഹയെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് സെക്രട്ടറിയായി നിയമിക്കുന്നതിന് അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് (എസിസി) അംഗീകാരം നൽകി. ചുമതലയേൽക്കുന്ന തീയതി മുതൽ രണ്ടു വർഷമോ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നത് വരെയോ, ഏതാണ് നേരത്തേയുള്ളത് അതുവരെയാണ് കാലാവധി." എസിസി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

ഉത്തരവ്

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സിൻഹയുടെ നിയമനം. ഇന്ത്യൻ അതിർത്തികളിൽ ചൈനയുമായുള്ള സംഘർഷ സാധ്യത അവസാനിക്കാത്തതിനാൽ സിൻഹയ്ക്ക് കൂടുതൽ വെല്ലുവിളികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍