INDIA

കശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ഭീകരാക്രമണം; ആറു പേര്‍ക്ക് പരുക്ക്

ഗന്ദേര്‍ബല്‍ ജില്ലയെ സോനാമാര്‍ഗിലെ ഗഗാനീറുമായി ബന്ധിപ്പിക്കാനുള്ള തുരങ്കത്തിന്റെ നിര്‍മാണം തടയുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നു കരുതുന്നു

വെബ് ഡെസ്ക്

ജമ്മു കശ്മീരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ആറു പേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രിയിലാണ് സംഭവം. കശ്മീരിലെ ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിനു നേര്‍ക്കും ബുദ്ധഗാമയില്‍ സിവിയിലിയന്മാര്‍ താമസിക്കുന്ന ഇടത്തുമാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ആറു പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ വൈകിട്ടോടെ ഗന്ദേര്‍ബല്‍ ജില്ലയിലെ ബുദ്ധഗാമിലെ ജനവാസ മേഖലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. ഒരു ടണല്‍ നിര്‍മാണ സൈറ്റിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സംഭവത്തിലാണ് യുപി സ്വദേശികളായ രണ്ടു തൊഴിലാളികള്‍ക്കും തദ്ദേശീയരായ നാലു പേര്‍ക്കും പരുക്കേറ്റത്.

വെടിവയ്പ്പിന്റെ വിവരം ലഭിച്ചയുടന്‍ തന്നെ സൈന്യം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഭീകരര്‍ പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം റോന്ത് ചുറ്റുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. മധ്യ കശ്മീരിലെ ഗന്ദേര്‍ബല്‍ ജില്ലയെ സോനാമാര്‍ഗിലെ ഗഗാനീറുമായി ബന്ധിപ്പിക്കാനുള്ള തുരങ്കത്തിന്റെ നിര്‍മാണം തടയുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നു കരുതുന്നു.

പിന്നീട് രാത്രി ഒമ്പതരയോടെയാണ് ബുദ്ധ്ഗാമിലെ സൈനിക ക്യാമ്പിനു നേര്‍ക്ക് വെടിവയ്പ്പുണ്ടായത്. ബന്ദിപ്പോര-പന്‍ഹാര്‍ റോഡിലുള്ള ബിലാല്‍ കോളനി ആര്‍മി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. വെടിവെയ്പ്പുണ്ടായ ഉടന്‍ സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി