ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖ  
INDIA

ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബാങ്കില്‍ നിന്ന് കവര്‍ന്നത് 20 കോടി

വെബ് ഡെസ്ക്

ചെന്നൈയില്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബാങ്കില്‍ നിന്ന് 20 കോടി കവര്‍ന്നു. ചെന്നൈ അരുമ്പാക്കത്തുള്ള ഫെഡ് ബാങ്കിന്‍റെ ( ഫെഡറല്‍ ബാങ്കിന്‍റെ സബ്സിഡിയറി ) ശാഖയിലാണ് കവര്‍ച്ച. ബാങ്ക് ജീവനക്കാരനായ മുരുകന്‍റെ നേത്യത്വത്തിലാണ് കവര്‍ച്ച നടത്തിയത്.

സ്വര്‍ണവും പണവുമടക്കമാണ് 20 കോടിയുടെ കവര്‍ച്ച നടത്തിയത്. സെക്യൂരിട്ടി ജീവനക്കാരന് ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി. തോക്കുമായി മൂന്നംഗ സംഘം ബാങ്കില്‍ പ്രവേശിച്ചു. ജീവനക്കാരെ കെട്ടിയിട്ടു. തുടര്‍ന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.

ബാങ്കിലെ ജീവനക്കാരനായ മുരുകന്‍റെ നേത്യത്വത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് എസിപി അന്‍പു പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി നാലംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം