INDIA

ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾ ഇനി പരംവീർ ചക്ര ജേതാക്കളുടെ പേരിൽ അറിയപ്പെടും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

വെബ് ഡെസ്ക്

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപുകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

2018-ൽ പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചപ്പോൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രപരമായ പ്രാധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.

നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവ യഥാക്രമം ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്തിരുന്നു. 1950-ൽ മരണാനന്തര ബഹുമതിയായി ലഭിച്ച ഇന്ത്യയുടെ ആദ്യത്തെ പരംവീർ ചക്ര പുരസ്‌കാര ജേതാവ് മേജർ സോമനാഥ് ശർമ്മയുടെ പേരിലാകും ഏറ്റവും വലിയ ദ്വീപ് അറിയപ്പെടുക. രണ്ടാമത്തെ വലിയ ദ്വീപിന് രണ്ടാമത് പരമവീര ചക്ര ലഭിച്ച ആളുടെയും പേര് നൽകും. രാജ്യത്തെ യഥാർത്ഥ നായകന്മാർക്ക് അർഹമായ ആദരവ് നൽകുന്നതിനാണ് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

സുബേദാർ, ഓണററി ക്യാപ്റ്റൻ (അന്നത്തെ ലാൻസ് നായിക്) കരം സിങ്, രണ്ടാം ലഫ്റ്റനന്റ് രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിങ്, കമ്പനി ഹവിൽദാർ മേജർ പിരു സിങ്, ക്യാപ്റ്റൻ ജി എസ് സലാരിയ, ലെഫ്റ്റനന്റ് കേണൽ (അന്നത്തെ മേജർ) ധൻ സിങ് ഥാപ്പ, സുബേദാർ ജോഗീന്ദർ സിങ്, മേജർ ഷൈതൻ സിങ്, ലാൻസ് നായിക് ആൽബർട്ട് എക്ക എന്നിവരുൾപ്പെടെ മറ്റ് 20 പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിലാണ് മറ്റ് ദ്വീപുകൾ അറിയപ്പെടുന്നത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം