INDIA

ചൈനയില്‍ പടരുന്ന ഒമിക്രോണ്‍ ബിഎഫ്. 7 ഇന്ത്യയിലും സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടുതല്‍

വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തല്‍

വെബ് ഡെസ്ക്

ചൈനയിലെ കോവിഡിന്റെ വർധനവിന് കാരണമായ ഒമിക്രോൺ വകഭേദം ബിഎഫ്. 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസുകളും ഒഡീഷയിൽ ഒരു കേസും ഉൾപ്പെടെ ആകെ മൂന്ന് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തല്‍. ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഒമിക്രോൺ വകഭേദമായ ബിഎ.5 ന്റെ ഒരു ഉപവംശമാണ് ബിഎഫ്.7 എന്നാണ് വിദഗ്ധർ പറയുന്നത്. അതിവേഗം അണുബാധയ്ക്ക് കാരണമാകുന്ന ഇതിന് പെട്ടെന്ന് പടർന്ന് പിടിക്കാനുള്ള ശേഷി കൂടുതലാണ്. കുറഞ്ഞ ഇൻക്യുബേഷൻ കാലയളവിൽ അതിവേഗം വ്യാപിക്കാനുള്ള ശേഷി കാരണം വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തല്‍.

കഴിഞ്ഞ മാസം ഒക്ടോബറിലായിരുന്നു ആദ്യമായി കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ ആണ് കോവിഡ് വകഭേദമായ ബിഎഫ്. 7 ആദ്യം കണ്ടെത്തിയത്.

ഒമിക്രോൺ ബിഎഫ്. 7 തന്നെയാണ് ചൈനയിലെ ബീജിങ്ങിലും കോവിഡിന്റെ കുതിപ്പിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിലും ബിഎഫ്. 7 സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതലയോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിദേശത്ത് നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനായി, വിമാനത്താവളത്തില്‍ ഉള്‍പ്പെടെ പരിശോധന പുനരാരംഭിക്കും. ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം