INDIA

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒന്‍പത് പേര്‍ക്ക് പരുക്ക്

കഴിഞ്ഞ ഡിസംബര്‍ 16നും രണ്ട് പ്രദേശവാസികള്‍ ഈ മേഖലയില്‍ കൊല്ലപ്പെട്ടിരുന്നു

വെബ് ഡെസ്ക്

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്ക്. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിലാണ് ആക്രമണം നടന്നത്. മൂന്ന് പ്രദേശവാസികളാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഭീകരര്‍ക്കായി സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.

രാത്രി ഏഴ് പതിനഞ്ചോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം ജനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രജൗരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറിയിച്ചു.

മൂന്ന് വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് എഡിജിപി മുകേഷ് സിങ് അറിയിച്ചു. ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 16നും രണ്ട് പ്രദേശവാസികള്‍ മേഖലയില്‍ കൊല്ലപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ