പ്രതീകാത്മക ചിത്രം 
INDIA

കടലില്‍ അടിയന്തര ലാന്‍ഡിങ്; രക്ഷാപ്രവര്‍ത്തനത്തിനുപോയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി

ഗുജറാത്തിലെ പോർബന്ദറിൽനിന്നു എണ്ണടാങ്കറിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനുപോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്

വെബ് ഡെസ്ക്

ഗുജറാത്തിലെ പോര്‍ബന്ദറില്‍ കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. തിങ്കളാഴ് രാത്രിയിലാണു സംഭവം. എണ്ണടാങ്കറിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനുപോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

എണ്ണ ടാങ്കര്‍ ഹരിലീലയിലെ പരുക്കേറ്റ സെയിലറെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി 11നാണു ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. പോര്‍ബന്ദര്‍ തീരത്തുണ്ടായിരുന്ന ഹരിലീലയില്‍നിന്നുള്ള സഹായ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒരു ക്രൂ അംഗത്തെ പുറത്തെത്തിക്കുന്നതിനായി പുറപ്പെട്ട ഹെലികോപ്റ്റർ കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെത്തുടര്‍ന്നു മുങ്ങിയതായി കോസ്റ്റ് ഗാര്‍ഡ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡിന്റെ പോര്‍ബന്തറിലെ സ്‌റ്റേഷനില്‍നിന്നു പോയ ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ക്രൂ ഡൈവര്‍മാര്‍മാരും ഉള്‍പ്പെടെ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചതായും കാണാതായ മൂന്നുപേരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലും രണ്ട് വിമാനവും വിന്യസിച്ചിട്ടുണ്ട്.

തലയ്ക്കു പരുക്കേറ്റ ടാങ്കര്‍ ജീവനക്കാരനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നതിനാണു ഹെലികോപ്റ്റര്‍ പോയതെന്നു ഒരു കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്റര്‍ ടാങ്കറിന് അടുത്തെത്തിയപ്പോഴാണു മോശം കാര്യം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മറ്റൊരു കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ