INDIA

ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് അസുഖം മാറാൻ കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിച്ചത്

വെബ് ഡെസ്ക്

ന്യൂമോണിയ ഭേദമാകാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 51 തവണ പൊള്ളിച്ചതിനെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലാണ് അന്ധവിശ്വാസത്തിനിരയായ കുട്ടി മരിച്ചത്. മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് അസുഖം മാറാൻ കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിച്ചത്.

15 ദിവസം മുമ്പാണ് സംഭവം നടന്നത്. പൊള്ളലേറ്റ ശേഷം ആരോഗ്യനില വഷളായ കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസിയായ അങ്കണവാടി ജീവനക്കാരി അമ്മയ്ക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബം തയ്യാറായത്.

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടതോടെ കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചു. അവിടെ വച്ചാണ് കുട്ടിയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വെയ്ക്കുന്നത്. ഗോത്ര വർഗക്കാർ ധാരാളമുള്ള ഷാഡോളില്‍ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

കുട്ടിയുടെ മൃതദേഹം കുടുംബം സംസ്കരിച്ചിരുന്നു. എന്നാൽ വാര്‍ത്ത പുറത്തുവന്നതോടെ മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യുമെന്ന് ജില്ലാ കളക്ടർ വന്ദന വൈഥ് വ്യക്തമാക്കി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം