INDIA

ദേശീയ പാർട്ടികളിലേക്ക് പണം ഒഴുകുന്നു; 66 ശതമാനം തുകയ്ക്കും സ്രോതസില്ല

2021-22 വർഷത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവുമധികം വരുമാനമുണ്ടായിരിക്കുന്ന പാർട്ടി ബിജെപിയാണ്

വെബ് ഡെസ്ക്

രാജ്യത്തെ എട്ട് ദേശീയ പാർട്ടികളുടെ 2021-22 കാലഘട്ടത്തിലെ വരുമാനം 3,289 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഇതില്‍ 66 ശതമാനം തുകയുടെ സാമ്പത്തിക സ്രോതസും വ്യക്തമല്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്. 20,000 രൂപയില്‍ താഴെ വരുന്ന തുക സംഭാവന ചെയ്യുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലാത്തതിനാല്‍ ഇത് അജ്ഞാത സ്രോതസായാണ് കണക്കാക്കുന്നത്.

3,289 കോടി രൂപയില്‍ 1117 കോടി രൂപയുടെ സ്രോതസാണ് വ്യക്തമായിട്ടിട്ടുള്ളത്. ഇതില്‍ 336 കോടി രൂപ ആസ്തി വില്‍പ്പന, അംഗത്വ ഫീസ്, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങള്‍, പാർട്ടി ലെവി എന്നിവയില്‍ നിന്നാണ്. 2021-22 വർഷത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവുമധികം വരുമാനമുണ്ടായിരിക്കുന്ന പാർട്ടി ബിജെപിയാണ്, 1,917 കോടി രൂപ. ഇതില്‍ 1,161 കോടി രൂപയുടെ സ്രോതസ് വ്യക്തമല്ല, ഏകദേശി 61 ശതമാനം വരും ഇത്.

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് 2021-22ലെത്തിയ തുകയുടെ 97 ശതമാനത്തിന്റേും സ്രോതസ് വ്യക്തല്ല. 546 കോടി രൂപയാണ് പാർട്ടിയുടെ പ്രസ്തുത വർഷത്തിലെ വരുമാനം. ഇതില്‍ 18 കോടി രൂപയ്ക്ക് മാത്രമാണ് സ്രോതസുള്ളത്. കോണ്‍ഗ്രസിന്റെ വരുമാനം 541 കോടി രൂപയാണ്, ഇതില്‍ 389 കോടി രൂപയ്ക്കും (72 ശതമാനം) സ്രോതസില്ല. സിപിഎമ്മിന്റെ കാര്യവും വ്യത്യസ്തമല്ല. പാർട്ടിയിലേക്ക് ലഭിച്ച 162 കോടി രൂപയില്‍ 48 ശതമാനം (79 കോടി) തുകയ്ക്കും സ്രോതസില്ല.

2017-18 നും 2021-22 നും ഇടയിൽ രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുക്കുന്നതിൽ നിന്നുള്ള മൊത്തം വരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ സമാഹരിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വിശീദീകരിച്ചിട്ടുണ്ട്.

ബിജെപി (5,272 കോടി), കോണ്‍ഗ്രസ് (952 കോടി), ആംആദ്മി (50 കോടി), ടിഡിപി (113 കോടി), ഐഎസ്ആർസിപി (330 കോടി), ജെഡിഎസ് (43 കോടി), ജെഡിയു (24 കോടി), ആർജെഡി (2.5 കോടി), ശിവസേന (101 കോടി), എന്‍സിപി (64 കോടി), ബിജെഡി (622 കോടി), ഡിഎംകെ (46 കോടി), എഐഎഡിഎംകെ (ആറ് കോടി) എന്നിങ്ങനെയാണ് കണക്കുകള്‍.

ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കുന്നില്ലെങ്കിലും സിപിഎമ്മിന്റെ വരുമാനത്തില്‍ 50 ശതമാനത്തിലധികവും അറിയപപെടാത്ത സ്രോതസുകളില്‍ നിന്നാണെന്ന് സോളിസിറ്റർ ജെനറല്‍ തുഷാർ മേത്ത വ്യക്തമാക്കി. കേരളത്തില്‍ അധികാരത്തിലുണ്ടെങ്കിലും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഫണ്ട് സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ സിപിഎം അറിയിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ടുകളുടെ സാധുതയെ കോടതിയില്‍ ചോദ്യം ചെയ്ത എന്‍ജിഒ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് 2004-05 നും 2014-15 നും ഇടയിലെ ദേശീയ പ്രാദേശീക പാർട്ടികളുടെ ആകെ വരുമാനം 11,367 കോടി രൂപയാണെന്ന് അറിയിച്ചു. ഇതില്‍ 1,836 കോടി രൂപയ്ക്ക് മാത്രമാണ് കൃത്യമായ സ്രോതസുള്ളത്. 7,833 കോടി രൂപയ്ക്കും സ്രോതസില്ല, ആകെ തുകയുടെ 69 ശതമാനം വരും ഇത്.

ഈ കാലയളവില്‍ 20,000 രൂപയുടെ മുകളില്‍ കൈപ്പറ്റിയ കണക്കുകള്‍ പ്രകാരം 1,405 കോടി രൂപയാണ് ആറ് ദേശീയ പാർട്ടികളുടെ വരുമാനം. ഇതില്‍ 918 കോടി രൂപയും ബിജെപിയുടെ പേരിലാണ്.

സമാന കാലഘട്ടത്തിലെ കോണ്‍ഗ്രസിന്റെ വരുമാനത്തിലെ (3,323 കോടി) 83 ശതമാനവും ബിജെപിയുടെ വരുമാനത്തിലെ (2,126 കോടി) 65 ശതമാനം തുകയ്ക്കും സ്രോതസില്ല.

ദേശീയ പ്രദേശിക പാർട്ടികളില്‍ ബി എസ് പി മാത്രമാണ് 20,000 രൂപയുടെ മുകളില്‍ സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതോടെ പാർട്ടിയുടെ വരുമാനം മുഴുവനായും സ്രോതസില്ലാതെ കണക്കാക്കപ്പെട്ടു. പാർട്ടിയുടെ വരുമാനം 2004-05 ല്‍ അഞ്ച് കോടി രൂപ മാത്രമായിരുന്നു. ഇത് 10 വർഷത്തിനുള്ളില്‍ 112 കോടിയായി ഉയർന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ