INDIA

അഞ്ച് പേർ പത്താംക്ലാസ്, ഒരാള്‍ എട്ടാം ക്ലാസ്; ഗുജറാത്ത് മന്ത്രിസഭയിൽ 35% പേർക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രം

മന്ത്രിമാരില്‍ 16 പേർ കോടീശ്വരന്‍മാർ; ഏറ്റവും സമ്പന്നന്‍ കാബിനറ്റ് മന്ത്രി ബൽവന്ത്‌സിങ് രജ്പുത്ത്

വെബ് ഡെസ്ക്

ഗുജറാത്തിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 17 അംഗങ്ങളിൽ 16 പേരും കോടീശ്വരന്മാരാണ്. പക്ഷെ അവരിൽ 35 ശതമാനത്തിലധികം പേരും 12-ാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

കാബിനറ്റ് മന്ത്രി ബൽവന്ത്‌സിങ് രജ്പുത്താണ് 372 കോടി രൂപയുടെ ആസ്തിയുമായി മുൻപന്തിയിലുള്ളത്. മധ്യപ്രദേശിലെ ബർകത്ത് ഡിസ്ട്രിക്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആളാണ് രജ്പുത്. ബച്ചുഭായ് ഖബാദാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള (92.85 ലക്ഷം രൂപ) മന്ത്രി. പത്താം ക്ലാസ്സാണ് ഇദ്ദേഹത്തിന്റെ യോഗ്യത. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഭിഖു പർമർ, ടൂറിസം, പരിസ്ഥിതി, വനം, വകുപ്പ് മന്ത്രി മുലു ബേര, മന്ത്രി ജഗദീഷ് വിശ്വകർമ, മുകേഷ് പട്ടേൽ എന്നിവർ പത്താം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. എട്ടാം ക്ലാസ് വരെ പഠിച്ച ഹർഷ് സംഘവിയാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രി. ആഭ്യന്തര സഹമന്ത്രിയായ സാംഘവിക്ക് 17 കോടി രൂപയുടെ ആസ്തിയാനുള്ളത്. മന്ത്രിസഭയിലെ 47 ശതമാനം മാത്രമാണ് ബിരുദം പൂർത്തിക്കായിട്ടുള്ളവർ.

24 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നത് മറ്റൊരു കാര്യം. 17 മന്ത്രിമാരിൽ നാലുപേരാണ് ക്രിമിനൽ കേസുകളിൽ ഉള്ളത്. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പർഷോത്തം സോളങ്കിക്കെതിരെ വഞ്ചനാക്കുറ്റവും വ്യാജരേഖ ചമച്ചതുമാണ് ചുമത്തിയിരിക്കുന്നതെന്ന് എഡിആർ റിപ്പോർട്ടിൽ പറയുന്നു. ഹർഷ് സംഘാവി, റുഷികേശ് പട്ടേൽ, രാഘവ്ജി പട്ടേൽ എന്നിവർക്കെതിരെ ചെറിയ കേസുകളും ഉണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ