പ്രതീകാത്മക ചിത്രം 
INDIA

40 ദിവസത്തിനിടെ 32 ലക്ഷം വിവാഹങ്ങൾ, 3.75 ലക്ഷം കോടി രൂപ വിപണിയിലേക്ക്

സിഎഐടിയുടെ ഗവേഷണ വിഭാഗം രാജ്യത്തെ 35 നഗരങ്ങളിലായാണ് പഠനം നടത്തിയത്

വെബ് ഡെസ്ക്

ഇന്ത്യയിൽ വരാനിരിക്കുന്ന വിവാഹ സീസണിൽ വധു, വരന്മാർക്ക് പുറമെ വ്യാപാരികൾക്കും ആഘോഷത്തിന്റെ നാളുകളാകുമെന്ന് പഠനം. വിവാഹ വ്യവസായത്തിൽ നിന്നും വൻ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നാണ് വ്യാപാരികളുടെ കൺക്കുകൂട്ടൽ. നവംബർ 4നും ഡിസംബർ 14നും ഇടയിൽ ഇന്ത്യയിൽ 32 ലക്ഷം വിവാഹങ്ങളാണ് നടക്കാനിരിക്കുന്നത്. ഇതിലൂടെ 3.75 ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) വിലയിരുത്തുന്നത്.

സിഎഐടിയുടെ ഗവേഷണ വിഭാഗം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. രാജ്യത്തെ 35 നഗരങ്ങളിലായാണ് സർവേ നടത്തിയത്. 5 ലക്ഷം വിവാഹങ്ങൾക്ക് ഏകദേശം 3 ലക്ഷം രൂപ വീതം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ഈ സീസണിൽ ഡൽഹിയിൽ മാത്രം 3.5 ലക്ഷത്തിലധികം വിവാഹങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡൽഹിയിൽ തന്നെ ഏകദേശം 75,000 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. സർവേ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 25 ലക്ഷം വിവാഹങ്ങളാണ് രാജ്യത്ത് നടന്നത്. 3 ലക്ഷം കോടി രൂപയാണ് ഈ വിവാഹങ്ങൾക്ക് ആകെ ചിലവിട്ടത്. ഈ സീസണിൽ ഏകദേശം 3.75 ലക്ഷം കോടി രൂപ വിപണികളിലേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടൽ. സീസണിന്റെ അടുത്ത ഘട്ടം 2023 ജനുവരി 14 മുതൽ ജൂലൈ വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വർഷം വിവാഹത്തിൽ നിന്നും കിട്ടുന്ന സാമ്പത്തിക നേട്ടം കുറഞ്ഞത് 200 ശതമാനം വളർച്ച കൈവരിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തിലേറെയായി വിപണി ഏറെ പിന്നിലായിരുന്നു. എന്നാൽ ലോക്ക്ഡൗൺ മാറിയതിന് ശേഷം ആളുകൾ വിവാഹ ചടങ്ങുകൾ നടത്താനുളള തിരക്കുകളിലാണ്. കൂടാതെ, ദിപാവലിയിൽ നിന്നുള്ള നേട്ടങ്ങൾ കൂടി കണക്കിലെടുത്ത് വരാനിരിക്കുന്ന സീസണിലേക്ക് കൂടുതൽ തയാറെടുപ്പുകൾ ആവശ്യമാണെന്നും സിഎഐടി വിലയിരുത്തുന്നു. സീസണടുക്കുമ്പോൾ വിവാഹ പാർട്ടികളുടെ തിരക്കുകൾ കൈകാര്യം ചെയ്യാനും വ്യാപാരികൾ ക്രമീകരണങ്ങൾ നടത്തി വരികയാണ്.

വിവാഹ സീസണിന് മുന്നെ തന്നെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ അതിന് ആവശ്യമായ സാധനങ്ങളുടെ കച്ചവടവും കൂടുമെന്നും വ്യാപാരികൾ കണക്കുകൂട്ടുന്നു. കൂടാതെ, വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങളും സ്വർണവും ഗൃഹോപകരണങ്ങളും ഭക്ഷത്തിനാവശ്യമായ സാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുളളവയ്ക്ക് ആവശ്യകത കൂടുമെന്നും സർവേ വിലയിരുത്തി. ഹോട്ടലുകൾക്കും കമ്മ്യൂണിറ്റി ഹാളുകൾക്കും ഫോട്ടോ​ഗ്രാഫർമാർക്കും ഈ സീസണിൽ വലിയ സാമ്പത്തിക നേട്ടമാകും കൈവരിക്കാനാവുക എന്നും സർവേ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ