INDIA

നാല് ലക്ഷത്തിലധികം വാഹനാപകടങ്ങള്‍; 1.58 ലക്ഷത്തിലധികം അപകടങ്ങളും വൈകിട്ട് മൂന്നിനും രാത്രി ഒൻപതിനുമിടെ

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2021ലെ കണക്കുകള്‍ പ്രകാരം രാത്രി 12 മണിക്കും രാവിലെ ആറ് മണിക്കുമിടയിലാണ് വാഹനാപകട നിരക്ക് ഏറ്റവും കുറവ്

വെബ് ഡെസ്ക്

രാജ്യത്തെ വാഹനാപകടങ്ങളിലധികവും സംഭവിക്കുന്നത് ഉച്ചയ്ക്ക് ശേഷം മൂന്നിനും രാത്രി ഒൻപത് മണിക്കുമിടയിലെന്ന് റിപ്പോർട്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2021ലെ കണക്കുകള്‍ പ്രകാരം 40 ശതമാനം അപകടങ്ങളും ഈ സമയത്താണ് നടന്നത്. 4.12 ലക്ഷം അപകടങ്ങളിൽ 1.58 ലക്ഷത്തിലധികം അപകടങ്ങളും നടന്നിരിക്കുന്നത് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കും ഒൻപത് മണിക്കും ഇടയിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാത്രി 12 മണിക്കും രാവിലെ ആറ് മണിക്കുമിടയിലാണ് വാഹനാപകട നിരക്ക് ഏറ്റവും കുറവ്.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളില്‍ വൈകിട്ട് ആറിനും രാത്രി ഒൻപതിനുമിടയ്ക്കാണ് ഏറ്റവുമധികം റോഡപകടങ്ങളുണ്ടായിരിക്കുന്നത്

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളില്‍ വൈകിട്ട് ആറിനും രാത്രി ഒൻപതിനുമിടയ്ക്കാണ് ഏറ്റവുമധികം റോഡപകടങ്ങളുണ്ടായിരിക്കുന്നത്. രാജ്യത്താകെയുണ്ടായ അപകടങ്ങളില്‍ 21 ശതമാനമാണിത്. അതുകഴിഞ്ഞാല്‍, ഈ കാലയളവില്‍ കൂടുതല്‍ അപകടങ്ങളുണ്ടായത് വൈകിട്ട് മൂന്നിനും ആറിനുമിടയിലാണ്. ആകെ അപകടങ്ങളിലെ 18 ശതമാനം വരുമിത്. അതേസമയം, 2021 ലെ 4996 അപകടങ്ങളുടെ സമയം വ്യക്തമല്ല.

മധ്യപ്രദേശിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10,332 എണ്ണം. വൈകിട്ട് ആറ് മുതല്‍ ഒൻപത് വരെയുള്ള സമയത്ത് ഏറ്റവുമധികം അപകടമുണ്ടായിരിക്കുന്നത് തമിഴ്നാട്ടിലാണ്. 14,416 കേസുകളാണ് സംസ്ഥാനത്ത് 2021 ല്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാകെ മൂന്ന് മുതല്‍ ഒൻപത് മണി വരെ 82,879 റോഡപകടങ്ങളാണുണ്ടായത്.

മധ്യപ്രദേശിലാണ് ഏറ്റവുമധികം വാഹനാപകട കേസുകള്‍ (10,332) റിപ്പോർട്ട് ചെയ്തിരിക്കുന്നത്

2017 മുതലുള്ള വർഷങ്ങളില്‍ 35 ശതമാനം അപകടങ്ങളും മൂന്ന് മണി മുതല്‍ ഒൻപത് വരെയുള്ള സമയത്താണ്. 2017 മുതല്‍ 2021 വരെ 2020 ഒഴികെയുള്ള വർഷങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ ഒൻപത് വരെയുള്ള സമയത്ത് 85,000ലധികം റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിച്ച സമയമായിരുന്നു 2020. പ്രതിദിനം 422 ഓളവും മണിക്കൂറിൽ 18 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ