INDIA

മണിപ്പൂരിൽ കുക്കി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: നാല് പേർ അറസ്റ്റിൽ, സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശകമ്മീഷൻ

നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മണിപ്പൂർ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചത്

വെബ് ഡെസ്ക്

മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മണിപ്പൂർ സർക്കാരിന് കമ്മീഷൻ നോട്ടീസയച്ചു.

നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടാണ് മണിപ്പൂർ ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും (ഡിജിപി) എൻഎച്ച്ആർസി നോട്ടീസയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ സ്ഥിതി, ഇരയായ സ്ത്രീകളുടെയും മറ്റ് പരുക്കേറ്റവരുടെയും ആരോഗ്യനില, കൂടാതെ ദുരിതബാധിതർക്കും കുടുംബാംഗങ്ങൾക്കും നൽകിയ നഷ്ടപരിഹാരം എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

ക്രൂരമായ കുറ്റകൃത്യത്തെ അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം. അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ അറസ്റ്റ് ചെയ്യും. കുറ്റവാളികൾക്കെതിരെ വധശിക്ഷ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേൻ സിങ് വ്യക്തമാക്കി. സ്ത്രീകൾക്കും സഹോദരിമാർക്കും മുതിർന്നവർക്കുമെതിരായ അവസാനത്തെ കുറ്റകൃത്യം ഇതായിരിക്കണം. അമ്മമാരെയും സഹോദരിമാരെയും മുതിർന്നവരെയും ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമികളിൽ ഒരാളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് തൗബൽ ജില്ലയിൽ നിന്നാണ് ഹുയിരേം ഹെരാദാസ് സിങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിളായ സ്ത്രീകൾ ഇയാളുടെ വീടിന് തീയിട്ടു. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. വൈകീട്ടോടെ മറ്റഅ മൂന്ന് പേരെ കൂടി അറസ്റ്റുചെയ്യുകയായിരുന്നു. പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് അറസ്റ്റ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ