INDIA

റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന്‌ തക്കാളി വില, മോഷണം തുടര്‍ക്കഥ; പുനെയില്‍ കള്ളന്‍ കൊണ്ടുപോയത്‌ 400 കിലോ

പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെ പോലീസ് കേസെടുത്തിട്ടുണ്ട്

വെബ് ഡെസ്ക്

തക്കാളി വില റെക്കോഡ് തകര്‍ക്കുന്ന സാഹചര്യത്തില്‍ മോഷണം സ്ഥിര സംഭവമാകുകയാണ്. പൂനെയിലെ ഒരു കര്‍ഷകനാണ് ഒടുവിലത്തെ ഇര. ശിശൂര്‍ താലൂക്കിലെ പിംപര്‍ഖേട് പ്രദേശവാസിയായ അരുണ്‍ ധോം എന്ന കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നു വിളവെടുത്ത 400 കിലോ തക്കാളിയാണ് മോഷണം പോയത്. വിളവെടുത്ത ശേഷം 20 പെട്ടികളിലാക്കി വീടിനു പുറത്ത്‌ വാഹനത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെ പോലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായ കര്‍ഷകന്റെ വാര്‍ത്തയും മധ്യപ്രദേശിലെ ഷഹ്ദോലില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ രണ്ട് തക്കാളി ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരു സ്ത്രീ ഭര്‍ത്താവിനെ തന്നെ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളുമൊക്കെ തക്കാളി വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വന്നിരുന്നു. അതേ സമയം തക്കാളി കൃഷിയിലെ ലാഭം ആന്ധ്ര പ്രദേശിലെ കര്‍ഷകന്‍റെ ജീവനാപത്തായതും ചര്‍ച്ചയായിരുന്നു.

രാജ്യത്താകമാനം തക്കാളി വില ഉയര്‍ന്നതോടെയാണ് മോഷണവും ആരംഭിച്ചത്. 10 -20 രൂപയില്‍ വിപണയില്‍ ഉണ്ടായ തക്കാളിക്കിപ്പോള്‍ 80 മുതല്‍ 100 രൂപവരെയാണ് വില. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയുടേയും മിന്നല്‍ പ്രളയത്തിന്റേയും പശ്ചാത്തലത്തിലാണ് തക്കാളി വില കുതിച്ചുയരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ