INDIA

ചൈനീസ് ഉത്പന്നങ്ങളോട് മുഖം തിരിച്ച് ഇന്ത്യക്കാർ; 45 ശതമാനം പേരും വാങ്ങുന്നില്ലെന്ന് സർവെ റിപ്പോർട്ട്

വെബ് ഡെസ്ക്

അനധികൃത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ 100 ചൈനീസ് വെബ്സൈറ്റുകളാണ് അടുത്തിടെ കേന്ദ്ര സർക്കാർ ബാന്‍ ചെയ്തത്. 250 ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്തിരുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോക്കല്‍ സർക്കിള്‍സിന്റെ പുതിയ സർവെയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 45 ശതമാനം പേർ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് നിരസിച്ചുവെന്നാണ് പറയുന്നത്. 55 ശതമാനം പേർ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് തുടരുകയും ചെയ്തിട്ടുണ്ട്.

ചൈനീസ് ഉത്പന്നങ്ങളില്‍ ഏറ്റവുമധികം പേർ ആശ്രയിക്കുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളെയാണ്. സർവെയില്‍ പങ്കെടുത്ത 7,022 പേരില്‍ 56 ശതമാനം പേരും സ്മാർട്ട്ഫോണ്‍, സ്മാർട്ട്‌വാച്ച്, പവർ ബാങ്ക്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് വാങ്ങിയിട്ടുള്ളത്. 33 ശതമാനത്തോളം പേർ കളിപ്പാട്ടങ്ങള്‍, 29 ശതമാനം പേർ സമ്മാനങ്ങള്‍, 26 ശതമാനം പേർ വീട്ടുത്പന്നങ്ങള്‍, 15 ശതമാനം പേർ ഫാഷന്‍ ഉത്പന്നങ്ങളും സ്വന്തമാക്കി.

ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതില്‍ കുറവ് സംഭവിച്ചതിന്റെ കാരണത്തോട് 12,350 പേരാണ് പ്രതികരിച്ചത്. ഇതില്‍ 63 ശതമാനം പേരും ഇന്ത്യ-ചൈന രാഷ്ട്രീയ പിരിമുറുക്കമാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. 16 ശതമാനം പേർ മികച്ച വിലയും ഗുണനിലവാരവും, 13 ശതമാനം പേർ മറ്റ് വിദേശ ഉത്പന്നങ്ങളുടെ ലഭ്യതയും, ഏഴ് ശതമാനം പേർ ചൈനീസ് ഉത്പന്നങ്ങളുടെ ലഭ്യതക്കുറവിനേയുമാണ് കാരണമായി പറയുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും