INDIA

രാജസ്ഥാനില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്: നാല് പേർ അറസ്റ്റില്‍; രാഷ്ട്രീയായുധമാക്കി ബിജെപി

വെള്ളിയാഴ്ച രാജ്യസഭയില്‍ വിഷയം ഉന്നയിക്കപ്പെട്ടു. രാജസ്ഥാനിലെ ക്രമസമാധാന നിലയെക്കുറിച്ച് സഭ ചർച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

രാജസ്ഥാനില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേർ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഭിൽവാര ജില്ലയിൽ ഇഷ്ടികച്ചൂളയിൽ കത്തിക്കരിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിനടുത്തുള്ള കുളത്തില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. പിന്നീടാണ് ഇഷ്ടികച്ചൂളയിലേക്ക് അന്വേഷണമെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ പോയ പെൺകുട്ടി ബുധനാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കുളത്തിലെറിയുകയായിരുന്നു.

ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ പത്ത് പ്രതികളാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഭിൽവാര എസ്‌പി ആദർശ് സിദ്ധു പറഞ്ഞു. കലു ലാൽ(25), കൻഹ(21), സഞ്ജയ് കുമാർ(20), പപ്പു(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൻഹയ്ക്കും കലുവിനും കൂട്ടബലാത്സംഗത്തിൽ പങ്കുണ്ടെന്നും രണ്ട് പ്രതികളുടെ ഭാര്യമാരടക്കം നാല് സ്ത്രീകൾ തെളിവ് നശിപ്പിച്ചതിൽ പങ്കാളികളാണെന്നും എസ്പി വ്യക്തമാക്കി. അറസ്റ്റിലായ മറ്റ് രണ്ട് സ്ത്രീകളും പ്രതികളിലൊരാളുടെ അമ്മയും മറ്റൊരാളുടെ സഹോദരിയുമാണ്. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തയാളുടെ പ്രായം പരിശോധിച്ച് വരികയാണ്.

പെൺകുട്ടിയെ ജീവനോടെ ഇഷ്ടികച്ചൂളയില്‍ കത്തിക്കുകയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താൻ കൂടുതൽ ഫോറൻസിക് പരിശോധനകൾ നടത്തിവരികയാണ്. അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി ആരോപിച്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്ഐ)യെ സസ്‌പെൻഡ് ചെയ്തിരുന്നു. കാണാതായതായി പരാതി ലഭിച്ചിട്ടും ഉടനടി നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചായിരുന്നു നടപടി.

കോൺഗ്രസ് സർക്കാരിന്റെ കീഴിലുള്ള രാജസ്ഥാനില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ച രാജ്യസഭയിലും വിഷയം ഉന്നയിക്കപ്പെട്ടു. രാജസ്ഥാനിലെ ക്രമസമാധാന നിലയെക്കുറിച്ച് സഭ ചർച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ