രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലന്‍സ് 
INDIA

വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; നൂറിലധികം സ്ത്രീകള്‍ ആശുപത്രിയില്‍

കമ്പനി പരിസരത്ത് വാതക ചോര്‍ച്ച ഈ വർഷം രണ്ടാം തവണ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

വെബ് ഡെസ്ക്

വാതകച്ചോര്‍ച്ചയെ തുടർന്ന് വിശാഖപട്ടണത്തെ വസ്ത്ര നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അനകാപല്ലെ ജില്ലയിലെ സീഡ്സ് അപ്പാരല്‍ ഇന്ത്യ യൂണിറ്റിലെ സ്ത്രീ തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 121 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിയില്‍ ജോലിക്കിടെ തലകറക്കവും ഛര്‍ദ്ദിയും ശ്വാസംമുട്ടലുമുള്ളതായി തൊഴിലാളികള്‍ പരാതിപ്പെടുകയായിരുന്നു.തൊട്ടുപിന്നാലെ ചിലർ അവിടെത്തന്നെ തളര്‍ന്നു വീഴുകയും ചെയ്തു.

അനകപല്ലിയിലെ അച്ചുതപുരം ഗ്രാമത്തിലെ 'സീഡ്സ് അപ്പാരല്‍ ഇന്ത്യ' എന്ന വസ്ത്ര നിര്‍മാണ കമ്പനിയില്‍ ആയിരത്തോളം സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് വാതക ചോര്‍ച്ചയെ തുടർന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇതിനുമുമ്പ് ജൂണ്‍ 3ന് സമാനമായ സംഭവത്തെ തുടര്‍ന്ന് ഇരുനൂറോളം സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വസ്ത്ര നിര്‍മാണ കമ്പനിയിലെ എയർകണ്ടീഷനിങ് സംവിധാനത്തില്‍ നിന്ന് വിഷവാതകം ചോര്‍ന്നുവെന്നാണ് നിഗമനം.

ഹൈദരബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ വിദഗ്ധ സംഘം ലാബ് പരിശോധിക്കുകയും വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലാബ് അടച്ചു പൂട്ടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ