INDIA

തമിഴ്‌നാട്ടിൽ ജാതി അടയാളങ്ങളുള്ള 80 തെരുവുകളുടെ പേരുമാറ്റി; 33 ഗ്രാമപഞ്ചായത്തുകൾ പ്രമേയം പാസാക്കി

റവന്യു രേഖകളിലും ഗസറ്റിലും മാറ്റങ്ങൾ വരുത്തുന്നതിന് പ്രമേയം സർക്കാരിനയക്കും

വെബ് ഡെസ്ക്

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ജാതി അടയാളങ്ങളുള്ള 80 തെരുവുകളുടെ പേരുമാറ്റാൻ 33 ഗ്രാമപഞ്ചായത്തുകൾ ചേർന്ന് തീരുമാനിച്ചു. ഗാന്ധി ജയന്തി ദിവസം നടന്ന ഗ്രാമസഭയിലാണ് തീരുമാനം. സമൂഹത്തെ ജാതിചിന്തയിൽ നിന്ന് പുറത്തെത്തിക്കാൻ ജാതിപ്പേരുൾപ്പെടുന്ന തെരുവുകളുടെ പേര് മാറ്റണം എന്ന് ജില്ലാ കളക്ടർ ഡോ കെ സെന്തിൽരാജ് ഗ്രാമപഞ്ചായത്തുകളോടും മറ്റ് തദ്ദേശ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ജാതിപ്പേരുകൾ മാറ്റി സ്വാതന്ത്രസമര സേനാനികളുടെയോ, ശാസ്ത്രജ്ഞരുടെയോ, തമിഴ് ചിന്തകരുടെയോ പേരുകൾ നൽകണം എന്നായിരുന്നു കളക്ടറുടെ നിർദ്ദേശം.

തൂത്തുക്കുടി ജില്ലയിലെ 33 പഞ്ചായത്തുകളടങ്ങുന്ന 9 പഞ്ചായത്ത് യൂണിയനുകൾ ചേർന്നാണ് ജാതിപ്പേരുകളൊഴിവാക്കി 80 തെരുവുകൾക്ക് പേരിടാം എന്ന പ്രമേയം പാസ്സാക്കിയത്. റവന്യു രേഖകളിലും ഗസറ്റിലും മാറ്റങ്ങൾ വരുത്തുന്നതിന് പ്രമേയം സർക്കാരിനയക്കും. മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ഇവിടങ്ങളിലുള്ളവരുടെ ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തേണ്ടി വരും.

ജാതിപ്പേരുൾപ്പെടുന്ന സ്ഥലനാമങ്ങൾ ആളുകളിൽ ജാതി ചിന്ത ഊട്ടിയുറപ്പിക്കുമെന്നും, അത് പിന്നീട് വിവേചനങ്ങളിലേക്ക് നയിക്കുമെന്നും ജില്ലാ കളക്ടർ ഡോ സെന്തിൽരാജ് പറഞ്ഞു. ജില്ലയിൽ ജാതി അടയാളങ്ങൾ ഇല്ലാതാക്കാനും ആളുകൾക്കിടയിൽ സാഹോദര്യം നിലനിർത്താനും പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം