INDIA

തൊഴിലും വേതനവുമില്ല, ഒപ്പം ദാരിദ്ര്യവും വിലക്കയറ്റവും; ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ നരകിക്കുന്നത് ഒമ്പത് ലക്ഷം പേര്‍

വെബ് ഡെസ്ക്

ആറാം ഘട്ടത്തിലാണ് ഹരിയാനയിലെ മുഴുവൻ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു ദിവസം മാത്രം തിരഞ്ഞെടുപ്പിന് അവശേഷിക്കുമ്പോൾ ഹരിയാനയിലെ കർണാൽ ജില്ലയിലെ നിഗ്ദു ഗ്രാമത്തിലെ ആളുകൾക്ക് പറയാനുള്ളത് തൊഴിലില്ലാത്തത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിരാശയുടെയും കഥകളാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ (എം‌ജി‌എൻ‌ആർ‌ഇജി‌എ) പ്രകാരം തൊഴിലോ വേതനമോ ഇല്ലാത്തവരാണ് ഇവിടെയുള്ള ജനങ്ങൾ. കഴിഞ്ഞ ഒരു വർഷമായി അനുഭവിക്കുന്ന ദുരിതങ്ങൾക്കൊടുവിലാണ് നാളെ ഇവിടുത്തുകാർ വോട്ട് ചെയ്യാൻ പോകുന്നത്.

എന്താണ് എംജിഎൻആർഇജിഎ?

2006-ൽ ഡോ. മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ആരംഭിച്ച എംജിഎൻആർഇജിഎ പദ്ധതി പ്രകാരം ജോലി ആവശ്യമുള്ളവരും വിദഗ്‌ധ ജോലികൾ ചെയ്യാൻ തയാറുള്ളവരുമായ ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 100 ​​ദിവസത്തെ ശമ്പളത്തോടെയുള്ള തൊഴിൽ ഉറപ്പ് നൽകുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തൊഴിലുറപ്പിലൂടെ ഉപജീവനമാർഗം ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വളരെ ഉയർന്ന സമയത്താണ് പദ്ധതി ആരംഭിച്ചത്. എന്നിരുന്നാലും, പദ്ധതി ആവിഷ്കരിച്ച് 18 വർഷത്തിനുശേഷം, കഴിഞ്ഞ ഒരു വർഷമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ തങ്ങൾക്ക് ഒരു ദിവസത്തെ ജോലി പോലും ലഭിച്ചില്ലെന്ന് ഹരിയാനയിലെ ഗ്രാമീണർ അവകാശപ്പെടുന്നു.

ഗ്രാമപഞ്ചായത്ത് തൊഴിലാളികൾക്ക് അവരുടെ രജിസ്ട്രേഷനും പരിശോധനയ്ക്കും ജോബ് കാർഡുകൾ നൽകുന്നു. ജോബ് കാർഡ് തൊഴിൽ ദിനങ്ങളുടെ എണ്ണം രേഖപ്പെടുത്തുകയും തൊഴിലാളികൾക്ക് അവരുടെ ദിവസ വേതനം ഉറപ്പാക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിയാനയിൽ മിനിമം വേതനം 374 രൂപയാണ്.

വികലാംഗരായ വ്യക്തികൾക്കിടയിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക നടപടികൾ എംജിഎൻആർഇജിഎയുടെ പ്രവർത്തന മാർഗനിർദ്ദേശങ്ങളിൽ പെടുന്നു. എംജിഎൻആർഇജിഎ 2005-ലെ സെക്ഷൻ 7(1) പ്രകാരം 15 ദിവസത്തിനുള്ളിൽ ജോലി ചെയ്യാത്ത വ്യക്തികൾക്ക് പ്രതിദിന തൊഴിലില്ലായ്മ അലവൻസിന് അർഹതയുണ്ട്.

ഹരിയാനയിലെ അവസ്ഥ

ഹരിയാനയിൽ ജോലിയില്ലാത്ത 9 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ട്. ഹരിയാനയിൽ 13 ലക്ഷത്തിലധികം തൊഴിൽ കാർഡുകളുണ്ടെന്ന് എംജിഎൻആർഇജിഎ മസ്ദൂർ യൂണിയൻ അംഗമായ സോമനാഥ് പറയുന്നു. ഇതിൽ 3.66 ലക്ഷം തൊഴിലാളികൾക്ക് (ജോബ് കാർഡ് ഉടമകൾ) എംജിഎൻആർഇജിഎയ്ക്ക് കീഴിൽ ജോലി ലഭിച്ചിട്ടുണ്ട്. 9 ലക്ഷം പേർക്ക് ഒരു ദിവസം പോലും തൊഴിൽ ലഭിച്ചിട്ടില്ല.

"ദരിദ്രരെ ശാക്തീകരിക്കുന്നതിനുപകരം സർക്കാർ അവരുടെ ശബ്ദം അടിച്ചമർത്തുകയാണ്. ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. തൊഴിലുറപ്പ് നിയമപ്രകാരം ഞങ്ങൾക്ക് ഒരു ജോലിയും ലഭിക്കുന്നില്ല," നിഗ്ദു ഗ്രാമത്തിൽ നിന്നുള്ള എംജിഎൻആർഇജിഎ പ്രവർത്തക 38 കാരിയായ കൃഷ്ണ പറയുന്നു. ഇതേ കാര്യം തന്നെയാണ് മണ്ഡലത്തിലെ മറ്റുള്ളവർക്കും പറയാനുള്ളത്. വൈകല്യം കാരണം ജോലി നഷ്ടപ്പെട്ടുവെന്ന് ഗ്രാമത്തിലെ ശൈലേന്ദ്ര കുമാർ ആരോപിക്കുന്നു.

തൊഴിലില്ലാഞ്ഞാൽ ലഭിക്കുന്ന അലവൻസിനെക്കുറിച്ച് തൊഴിലാളികൾക്ക് അറിയില്ല. 'എല്ലാവർക്കും വീട്' പദ്ധതി ഗ്രാമീണ ദരിദ്രർക്ക് സ്വന്തമായി വീട് നിർമിക്കുന്നതിന് കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്യുന്നതാണ്. പക്ഷേ ഇതും ഇവിടെ ആർക്കും ലഭിച്ചിട്ടില്ല. സ്ഥിരതയുള്ള കോൺക്രീറ്റ് മേൽക്കൂര ഇല്ലാത്ത അവസ്ഥയിൽ വൃത്തിഹീനമായ രൂപത്തിലാണ് പലരും താമസിക്കുന്നത്. സർക്കാർ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഞങ്ങൾക്ക് നൽകാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് ഞങ്ങൾക്ക് എംജിഎൻആർഇജിഎയുടെ കീഴിലുള്ള ജോലിയെങ്കിലും നൽകണം എന്ന് മാത്രമാണ് ഇവിടുത്തുകാരുടെ ആവശ്യം.

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടർ ആണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നതായും മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഈ വർഷം ജൂൺ വരെ 60,000 തൊഴിലവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇവിടുത്തുകാർ പറയുന്നു. എന്നാൽ ഒന്നും നടന്നില്ല. സർക്കാർ സംരംഭത്തിൻ്റെ ഭാഗമായി ഹരിയാനയിൽ നിന്നുള്ള വൈദഗ്ധ്യമുള്ള യുവാക്കളെ പലസ്തീനിൽ അധിനിവേശം നടത്താൻ ഇസ്രയേലിലേക്ക് അയച്ചതായും ഗ്രാമവാസികൾ പറയുന്നു. ഈ വർഷം ഏപ്രിലിൽ 64 തൊഴിലാളികളുടെ ആദ്യ ബാച്ച് ഹരിയാനയിൽ നിന്ന് ഇസ്രയേലിലേക്ക് പോയതായി റിപ്പോർട്ട് ഉണ്ട്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനുമിടയിൽ നട്ടം തിരിയുകയാണ് ഇവിടുത്തുകാർ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും