INDIA

സുപ്രീംകോടതി ചരിത്രത്തിൽ മൂന്നാം തവണയും വനിതാ ജഡ്ജിമാരുടെ ബെഞ്ച്

ഇതിന് മുൻപായി രണ്ട് തവണയാണ് വനിതാ ജഡ്ജിമാർ മാത്രമുള്ള ബെഞ്ചുകൾ ഉണ്ടായിട്ടുള്ളത്. 2013ൽ ആയിരുന്നു ആദ്യത്തേത്.

വെബ് ഡെസ്ക്

ചരിത്രത്തിൽ മൂന്നാം തവണയും സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാർ മാത്രം ഉൾപ്പെട്ട ബെഞ്ച്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും ബേല എം ത്രിവേദിയും അടങ്ങുന്ന ബെഞ്ചാണ് കോടതിയിൽ ഇന്ന് ചേർന്നത്. രാവിലെ 10.30ന് 11-ാം നമ്പർ കോടതിയിലായിരുന്നു വനിതാ ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചേർന്നത്. ബുധനാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ജ. ഹിമ കോഹ്‌ലിയും ബേല ത്രിവേദിയും അടങ്ങുന്ന ബെഞ്ച് രൂപീകരിച്ചത്.

നിലവിൽ 27 അംഗ ജഡ്ജിമാരിൽ മൂന്ന് വനിതാ ജഡ്ജിമാർ മാത്രമാണ് സുപ്രീംകോടതിയിൽ ഉള്ളത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം ത്രിവേദി, ബി വി നാഗരത്ന എന്നിവരാണ് മൂന്ന് വനിതാ ജഡ്ജിമാർ

നിലവിൽ 27 അംഗ ജഡ്ജിമാരിൽ മൂന്ന് വനിതാ ജഡ്ജിമാർ മാത്രമാണ് സുപ്രീംകോടതിയിൽ ഉള്ളത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം ത്രിവേദി, ബി വി നാഗരത്ന എന്നിവരാണ് മൂന്ന് വനിതാ ജഡ്ജിമാർ. 2021 ഓഗസ്റ്റ് 31ന് എൻ വി രമണ ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന സമയത്താണ് മൂവരും സത്യപ്രതിജ്ഞ ചെയ്തത്.

വിവാഹതർക്കങ്ങൾ, ജാമ്യങ്ങൾ, ട്രാൻസ്ഫർ ഉൾപ്പെടെ മുപ്പത്തി രണ്ടോളം വിഷയങ്ങളാണ് ജസ്റ്റിസുാരായ കോഹ്‌ലി, ത്രിവേദി ബെഞ്ചിന് മുൻപായി ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജ. കോഹ്‌ലിയുടെ കാലാവധി 2024 സെപ്റ്റംബർ വരെയും, ജ. ത്രിവേദിയുടെ കാലാവധി 2025 ജൂൺ വരെയും ആണ്. കാലാവധി വെച്ച് നോക്കിയാൽ 2027 ൽ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേൽക്കാൻ സാധ്യതയുള്ള വ്യക്തിയാണ് ജ. ബി വി നാഗരത്ന.

ഇതിന് മുൻപായി രണ്ട് തവണയാണ് വനിതാ ജഡ്ജിമാർ മാത്രമുള്ള ബെഞ്ചുകൾ ഉണ്ടായിട്ടുള്ളത്. 2013ൽ ആയിരുന്നു ആദ്യത്തേത്. ജ. ഗ്യാൻ സുധ മിശ്രയും, ജ. രഞ്ജന പ്രസാദ് ദേശായിയും ആയിരുന്നു അന്നത്തെ ബെഞ്ചിൽ ഉണ്ടായിരുന്നത്. അത് പക്ഷേ ജ. അഫ്താബ് ആലം അധ്യക്ഷനായ ജഡ്ജിയുടെ അഭാവത്തിൽ പെട്ടെന്ന് രൂപീകരിക്കപ്പെട്ട ബെഞ്ചായിരുന്നു. അതിന് ശേഷം 2018 ലാണ് രണ്ടാമതായി വനിതാ ജഡ്ജിമാർ മാത്രമുള്ള ബെഞ്ച് വാദം കേട്ടത്. ജ. ആർ ഭാനുമതിയും ഇന്ദിരാ ബാനർജിയുമാണ് അന്ന് ബെഞ്ചിൽ ഉണ്ടായിരുന്നത്.

മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് 1989ൽ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത. സുപ്രീംകോടതി സ്ഥാപിക്കപ്പെട്ട് 39 വർഷത്തിന് ശേഷമായിരുന്നു ആ ചരിത്ര നിയമനം

മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് 1989ൽ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത. സുപ്രീംകോടതി സ്ഥാപിക്കപ്പെട്ട് 39 വർഷത്തിന് ശേഷമായിരുന്നു ആ ചരിത്ര നിയമനം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സുജാത മനോഹറാണ് രണ്ടാമത്തെ വനിതാ ജഡ്ജി. 2020ൽ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി രണ്ട് ജഡ്ജിമാർ അടങ്ങുന്ന ഒരു ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശത്തിന് മറുപടി നൽകുന്നതിനായി ആദ്യത്തെ മുഴുവൻ വനിതാ ഫുൾ ബെഞ്ച്(മൂന്ന് ജഡ്ജിമാർ അടങ്ങുന്ന) രൂപീകരിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം