ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേ പുരോഗമിക്കുന്നതിനിടയില്‍ വാരണാസി ജില്ലാ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ച് ഹിന്ദു പക്ഷം. വ്യാസ് കുടുംബത്തിന്റെ അധീനതയിലുള്ള ഗ്യാന്‍വാപി സമുച്ചയത്തിന്റെ ഭൂഗര്‍ഭ അറ (ബേസ്‌മെന്റ്) ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്ന പുതിയ ഹര്‍ജിയാണ് ഹിന്ദു പക്ഷത്തിന് വേണ്ടി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മസ്ജിദിന്റെ തെക്ക് ഭാഗത്തുള്ള ഭൂഗര്‍ഭ അറ വ്യാസ് കുടുംബത്തിന്റെ കൈവശമാണ്. എന്നാല്‍ ഇത് എത്രയും പെട്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്നാണ് ഹിന്ദു പക്ഷത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ''വ്യാസ് കുടുംബത്തിന് വേണ്ടി ഞങ്ങള്‍ ഒരു സിവില്‍ കേസ് വാരണാസി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് കേസുകളിലേത് പോലെ വിചാരണ ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ വാരണാസി ജില്ലാ കോടതിയിലും ജില്ലാ ജഡ്ജിക്കും മുമ്പാകെ അപേക്ഷിച്ചിട്ടുണ്ട്. മസ്ജിദിന്റെ തെക്കന്‍ ഭാഗത്തുള്ള ഭൂഗര്‍ഭ അറ അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി മുഖേന ഏറ്റെടുക്കാം. അതുകൊണ്ട് പെട്ടെന്ന് തന്നെ ഇതിന്റെ കൈവശാവകാശം ഏറ്റെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയും അഞ്ജുമാന്‍ കമ്മിറ്റി അതിന് മറുപടി നല്‍കുകയും ചെയ്തു. ഹര്‍ജിയില്‍ നാളെ നമുക്ക് ഉത്തരവ് ലഭിക്കും. അതിന് ശേഷം അടുത്ത നടപടികളിലേക്ക് നീങ്ങും''- വിഷ്ണു ശങ്കര്‍ എഎന്‍ഐയോട് പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തിയ നാല് ഭൂഗര്‍ഭ അറകളില്‍ ഒന്ന് ഇപ്പോഴും വ്യാസ് കുടുംബത്തിന്റെ അധീനതയിലാണുള്ളത്. ഓഗസ്റ്റിലാണ് അലഹബാദ് ഹൈക്കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. നാല് ആഴ്ചത്തെ അധിക സമയം കൂടി സര്‍വേ നടത്താന്‍ വെള്ളിയാഴ്ച കോടതി അനുവദിച്ചിട്ടുണ്ട്. 1991ല്‍ വ്യാസ് കുടുംബം ഗ്യാന്‍വാപി മസ്ജിദിന്റെ താഴികക്കുടവും നമസ്‌കാരത്തിന് ഏര്‍പ്പെടുത്തിയ മുകള്‍ ഭാഗവും ഒഴികെയുള്ള എല്ലാ ഭാഗവും വിശേശ്വര്‍ ക്ഷേത്രത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വാദിച്ച്, ഗ്യാന്‍വാപി കെട്ടിടം ഹിന്ദുക്കള്‍ക്ക് കൈമാറമാണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയിരുന്നു.