INDIA

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്

വെബ് ഡെസ്ക്

ഡല്‍ഹി ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) യില്‍ വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയായ ആയുഷ് അഷ്‌ന (20) യെയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി കിഷന്‍ഗഡ് പോലീസ് സ്‌റ്റേഷനിലേക്ക് ആത്മഹത്യാ സംബന്ധിച്ച് വിവരം ലഭിക്കുന്നത്.

ആയുഷിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ദിവസം 17 വയസ്സുള്ള വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയുടെ ആത്മഹത്യാ വിവരം പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പാണ് കോട്ടയിലേക്ക് മാറിയത്. പേയിംഗ് ഗസ്റ്റായി താമസിച്ച് വരുന്നതിനിടെയിലാണ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം