INDIA

നൈക്കി ഷൂ നിറച്ച ട്രക്ക് തട്ടിയെടുത്ത് മോഷണം; ബെംഗളൂരുവിൽ മൂന്നു പേർ അറസ്റ്റിൽ 

പിടിയിലായത്  ഇ കൊമേഴ്‌സ് കമ്പനികളിൽ ജോലിക്കാരായിനിന്ന്  തട്ടിപ്പു നടത്തുന്ന സംഘം  

ദ ഫോർത്ത് - ബെംഗളൂരു

ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയിലേക്ക് ബ്രാൻഡഡ് ഷൂസുകളുമായി പോയ ട്രക്ക് തട്ടിയെടുത്ത് മോഷണം നടത്തിയവർ പിടിയിൽ. അസം സ്വദേശികളായ സുബ്ഹാൻ പാഷ, മൻസർ അലി, ഷാഹിദുൽ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ മറ്റു നാലുപേർ ഒളിവിലാണ്.

ബഹുരാഷ്ട്ര ബ്രാൻഡുകളുടെ ഷൂസുകളും വസ്ത്രങ്ങളും  സൂക്ഷിക്കുന്ന വെയർ ഹൗസുകളിൽ തൊഴിലാളികളായി കയറി മോഷണം നടത്തിവരുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. ഒന്നോ രണ്ടോ ആഴ്ച ജോലിക്കുനിന്ന് മോഷണം നടത്തി കടന്നു കളയുന്നതാണ് പ്രതികളുടെ രീതിയെന്നും പോലീസ് വിശദീകരിച്ചു. 

ഉത്തരേന്ത്യയിൽ ഉൾപ്പടെ കണ്ണികളുള്ള വലിയ റാക്കറ്റാണ്  ഈ തട്ടിപ്പു സംഘത്തിന്റേതെന്ന് പോലീസ് പറഞ്ഞു

'നൈക്കി ഷൂ' സൂക്ഷിക്കുന്ന ഗോഡൗണിൽ ജോലി അന്വേഷിച്ചെത്തിയ, നിലവിൽ ഒളിവിലുള്ള പ്രതി സാലിഹ് അഹമ്മദ് ലഷ്കറാണ് മോഷണം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഡിസംബർ 21ന് ആയിരുന്നു അനേക്കലിലെ ഷെട്ടിഹള്ളിയിലുള്ള  നൈക്കി കമ്പനിയുടെ ഗോ ഡൗണിൽനിന്നും 1,558 ജോഡി ഷൂസുകൾ നിറച്ച ട്രക്ക് പുറപ്പെട്ടത്.  

യാത്രാമധ്യേ ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം  വഴിതിരിച്ച് വിട്ടാണ്  സംഘം തട്ടിപ്പു നടത്തിയത്. രാത്രി ഒന്‍പത് മണിക്ക് അനുഗോണ്ടനഹള്ളിയിലെ മിന്ത്രയുടെ ഗോഡൗണിൽ  എത്തേണ്ട വാഹനം മറ്റൊരിടത്തു നിർത്തി വേറൊരു ഗോഡൗണിലേക്കു  സാധങ്ങൾ മാറ്റുകയായിരുന്നു. സംഘത്തിലെ മറ്റ് ആറു പേരും ഇതിന് സഹായം ചെയ്തു. കാലിയായ ട്രക്ക്  പിന്നീട്  ചിക്കജലയിൽ ഉപേക്ഷിച്ചു. നിശ്ചിത സമയം കഴിഞ്ഞും  ഗോഡൗണിൽനിന്ന് ട്രക്ക്  തിരിച്ചെത്താതായതോടെ വാഹന ഉടമ ജിപിഎസ് പരിശോധിച്ചപ്പോഴാണ്  വാഹനം ചിക്കജലയിൽ നിശ്ചലമായതായി കണ്ടെത്തിയത്. മിന്ത്രയിലും നൈക്കിയിലും  വിവരമറിയിച്ച  വാഹന ഉടമ പോലീസിൽ പരാതിപ്പെട്ടതിനെ  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പ്രതികൾ പിടിയിലായത് . 

മിന്ത്ര

റസാഖ് പല്യയിലെ ഗോഡൗണിൽ പ്രതികൾ ഒളിപ്പിച്ച ഷൂസുകൾ പോലീസ് പീന്നീട് കണ്ടെടുത്തു. കൂട്ടത്തിലുണ്ടായിരുന്ന കുറച്ച് ഷൂസുകൾ പ്രതികൾ വില്പന നടത്തി പണമുണ്ടാക്കിയതായി പോലീസ് പറഞ്ഞു. നേരത്തെ സമാന രീതിയിൽ രണ്ടു തവണ മോഷണം നടത്തി പിടിക്കപ്പെട്ടവരാണ് പ്രതികളിൽ രണ്ടു പേരെന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിൽ ഉൾപ്പടെ കണ്ണികളുള്ള വലിയ റാക്കറ്റാണ്  ഈ തട്ടിപ്പു സംഘത്തിന്റേതെന്ന് പോലീസ് പറഞ്ഞു. മഹാ നഗരങ്ങളിലെ  നടപ്പാതകളിലും  മറ്റും ബ്രാൻഡ് വിലയേക്കാൾ ലാഭത്തിൽ  ഇവരിത്തരം മോഷണ വസ്തുക്കൾ വില്പനക്ക് വയ്ക്കാറുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ