മുലായം സിങ് യാദവ് 
INDIA

ഓൺലൈൻ പ്രണയം; പാകിസ്‍താനി പെൺകുട്ടിയെ ഇന്ത്യയിലേക്ക് കടത്തിയ യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ഓൺലൈൻ ലുഡോ ഗെയിം പതിവായി കളിക്കുന്ന ഇരുവരും മാസങ്ങൾക്ക് മുൻപായിരുന്നു പരിചയപ്പെട്ടത്

ദ ഫോർത്ത് - ബെംഗളൂരു

ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട പാകിസ്‍താൻ സ്വദേശിയായ പെൺകുട്ടിയെ ഇന്ത്യയിലേക്ക് കടത്തിയ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. പാകിസ്‍താൻ സ്വദേശിയായ 19 കാരിയെ ആണ് ഇയാൾ ബെംഗളൂരുവിൽ മതിയായ രേഖകളില്ലാതെ താമസിപ്പിച്ചത്. പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് ബെംഗളൂരുവിലെ ഫോറീനേഴ്‌സ്‌ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ ഏൽപ്പിച്ചു.

ഓൺലൈൻ ലുഡോ ഗെയിം പതിവായി കളിക്കുന്ന ഇരുവരും മാസങ്ങൾക്ക് മുൻപാണ് പരിചയപ്പെട്ടത്. സൗഹൃദം വളർന്ന് പ്രണയമായതോടെ പെൺകുട്ടി രാജ്യം വിട്ട് ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വീട് വിട്ടിറങ്ങിയ പെൺകുട്ടി നേപ്പാളിൽ എത്തുകയായിരുന്നു. തുടർന്ന് നേപ്പാളിൽ എത്തിയ മുലായം സിങ് യാദവ് അവിടത്തെ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയെ വിവാഹം കഴിച്ചു.

കുറച്ച് ദിവസം നേപ്പാളിൽ കഴിഞ്ഞ ശേഷമായിരുന്നു ഇരുവരും ഇന്ത്യയിലേക്ക് എത്തിയത്. റോഡ് മാർഗമാണ് ഇരുവരും നേപ്പാളിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. കസ്റ്റഡിയിലെടുക്കുമ്പോൾ പാസ്പോർട്ട്‌ മാത്രമായിരുന്നു പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ വാടക വീട് എടുത്ത് താമസം തുടങ്ങിയ ഇരുവരും ജോലി കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് ഇവരെ പോലീസ് പിടികൂടുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്