INDIA

മോഷണക്കുറ്റം ആരോപിച്ച് മധ്യപ്രദേശിൽ യുവാവിനെ നഗ്നനാക്കി പൈപ്പ് ഉപയോഗിച്ച് മർദിച്ചു

വീഡിയോയില്‍ നഗ്നനായ യുവാവ് മതിലിനോട് ചേര്‍ന്ന് അവശനായി കിടക്കുന്നതാണ് കാണുന്നത്

വെബ് ഡെസ്ക്

മോഷണകുറ്റം ആരോപിച്ച് മധ്യപ്രദേശില്‍ യുവാവിനെ പൂര്‍ണ നഗ്‌നനാക്കി മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് സംഭവം. വീഡിയോയില്‍ നഗ്നനായ യുവാവ് മതിലിനോട് ചേര്‍ന്ന് അവശനായി കിടക്കുന്നതാണ് കാണുന്നത്.

പ്രതികളിലൊരാള്‍ കൈമുട്ട് കൊണ്ട് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും പൈപ്പ് ഉപയോഗിച്ച് ഇയാളെ തുടരെ അടിക്കുന്നതും വീഡിയോയില്‍ കാണാം. മോട്ടിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ധരം കാന്ത പ്രദേശത്താണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോയുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ടെന്നും വീഡിയോ എപ്പോള്‍ ചിത്രീകരിച്ചെന്നും എവിടെയാണ് സംഭവം നടന്നതെന്നും പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ എസ്പി വിക്രം സിംഗ് കുശ്വാഹ ഇന്ത്യ ടുഡേയോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന മധ്യപ്രദേശിലെ ഇത്തരം ആക്രമണ ക്ലിപ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് സാഗറില്‍ നിന്നുള്ള വീഡിയോ. ഇന്നലെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് നിര്‍ബന്ധിച്ച് കാല്‍ നക്കിച്ച വീഡിയോ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അതിനുമുമ്പ് സിധി ജില്ലയില്‍ ആദിവാസി തൊഴിലാളിക്ക് നേരെ പ്രവേഷ് ശുക്ലയെന്നയാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ വലിയ വിവാദമായിരുന്നു. ഇത് രാജ്യമെമ്പാടും വലിയ രോഷമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രതിയായ പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും കര്‍ശനമായ ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി അരങ്ങേറുകയാണിപ്പോള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ