രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ കാര്‍ഡ് പുതിക്കുന്നതുമായിബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശം പുറത്തിറക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വര്‍ഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് യുഐഡിഎഐ അറിയിപ്പില്‍ പറയുന്നു.
നിലവില്‍, 5 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് ബാധകമാക്കിയിരുന്നത് എന്നാല്‍ പുതിയ തീരുമാന പ്രകാരം എല്ലാ പ്രായത്തിലുള്ള പൗരന്‍മാര്‍ക്കും ഇത് ബാധകമാകും.
5 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് ബാധകമാക്കിയിരുന്നത്
10 വര്‍ഷത്തിലൊരിക്കല്‍ ബയോമെട്രിക്സ്, ഡെമോഗ്രാഫിക്സ് തുടങ്ങിയവ അപ്ഡേറ്റ് ചെയ്യുന്നതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നതിനുള്ള നടപടികളും യുഐഡിഎഐ സ്വീകരിക്കും. എന്നാല്‍ 70 വയസ്സ് കഴിഞ്ഞവരെ വിവരങ്ങള്‍ പുതുക്കുന്നതില്‍ നിന്ന് യുഐഡിഎഐ ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ എന്റോള്‍ ചെയ്യുന്ന ഘട്ടത്തില്‍ രക്ഷിതാവോ ഗാര്‍ഡിയനോ ഉണ്ടായിരിക്കണം. കുട്ടികളുടെ ആധാര്‍ വേര്‍തിരിച്ച് അറിയുന്നതിനായി നില നിറത്തില്‍ പുറത്തിറക്കുമെന്നും യുഐഡിഎഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് ഭൂരിഭാഗം പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാണ്. മേഘാലയ, നാഗാലാന്‍ഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് കാര്‍ഡ് ലഭ്യമല്ലാത്തത്. 'എന്‍ആര്‍സി (നാഷണല്‍ സിറ്റിസണ്‍സ് ഓഫ് സിറ്റിസണ്‍സ്) പ്രശ്‌നം കാരണം ആധാർ എന്റോള്‍മെന്റ് വൈകിയാണ് മേഘാലയയില്‍ ആരംഭിച്ചത്.
നാഗാലാന്‍ഡ് ലഡാക്ക്ലെ മേഖലയിലെ ചില വിദൂര പ്രദേശങ്ങള്‍ ഇനിയും ആധാര്‍ എന്റോള്‍മെന്റ് പൂർത്തിയായിട്ടില്ല. ഇത് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ യുഐഡിഎഐ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ എന്റോള്‍മെന്റ് സെന്ററുകളുടെ എണ്ണവും യുഐഡിഎഐ വര്‍ധിപ്പിച്ചു
രാജ്യത്തെ എന്റോള്‍മെന്റ് സെന്ററുകളുടെ എണ്ണവും യുഐഡിഎഐ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ യുഐഡിഎഐയ്ക്ക് 50,000-ത്തിലധികം എന്റോള്‍മെന്റ് സെന്ററുകളാണ് ഉള്ളത്. ആധാര്‍ ഉടമകളുടെ മൊബൈല്‍ നമ്പറുകളും വിലാസങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് യുഐഡിഎഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആധാര്‍ ഉടമകളുടെ മൊബൈല്‍ നമ്പറുകളും വിലാസങ്ങളും അപ്ഡേറ്റ് ചെയ്യുന്നതോടെ ഡ്യൂപ്ലിക്കേഷന്‍ ഇല്ലാതാക്കുന്നതിനും ഫണ്ടുകളുടെ ചോര്‍ച്ച തടയാനും പൊതു പണം ലാഭിക്കാനും സഹായകരമാകുമെന്നും യുഐഡിഎഐ ചൂണ്ടിക്കാട്ടുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര ആധാറുമായി ബന്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.