ശ്രദ്ധ വാള്‍ക്കര്‍, അഫ്താബ്  
INDIA

'ശ്രദ്ധയുടെ കൊലയ്ക്ക് പിന്നില്‍ പെട്ടന്നുണ്ടായ പ്രകോപനം'; കുറ്റം സമ്മതിച്ച് അഫ്താബ് പൂനാവാല

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

വെബ് ഡെസ്ക്

ഡല്‍ഹി ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ അഫ്താബ് പൂനാവലയുടെ കുറ്റസമ്മതം. വീഡിയോ കോണ്‍ഫറന്‍സ് മുഖേന കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഫ്താബ് പൂനാവല കൊലയ്ക്ക് പിന്നിലുള്ള കാരണമുള്‍പ്പെടെ വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് അഫ്താബിന്റെ നിലപാട്.

വളരെ മുമ്പ് നടന്ന സംഭവമായതിനാല്‍ പലവിവരങ്ങളും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും അഫ്താബ് കോടതിയെ അറിയിച്ചു. തന്നെ പറ്റി ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം സത്യമല്ല. പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമായത്. പോലീസുമായി സഹകരിക്കുന്നുണ്ട്, ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസിന് നല്‍കാമെന്നും അഫ്താബ് കോടതിക്ക് ഉറപ്പ് നല്‍കി.

വളരെ മുമ്പ് നടന്ന സംഭവമായതിനാല്‍ പലവിവരങ്ങളും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും അഫ്താബ് 

അതിനിടെ, കോടതിക്ക് മുമ്പാകെ ഹാജരാക്കിയ അഫ്താബിന്റെ കസ്റ്റഡി സാകേത് കോടതി നാല് ദിവസത്തേക്ക് കൂടി നീട്ടി. അഞ്ച് ദിവസത്തേക്കുള്ള പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് അഫ്താബിനെ കോടതിയില്‍ ഹാജരാക്കിയത്.

ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിക്കുന്നതിനായി ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ പോലീസിന് കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3യിലെ കുറ്റിക്കാട്ടില്‍ ശ്രദ്ധയുടെ മൃതദേഹം വെട്ടിമാറ്റാന്‍ ഉപയോഗിച്ച കത്തിയും വാളും ഉപേക്ഷിച്ചതായി അഫ്താബ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് രണ്ട് തവണ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു.

നവംബര്‍ 18 വെള്ളിയാഴ്ചയാണ് സുപ്രധാന തെളിവുകളായ ആയുധങ്ങള്‍ കണ്ടെത്തിയത്. വാള്‍ വാങ്ങിയ കടയില്‍ ഉള്‍പ്പെടെ അഫ്താബിനെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ശ്രദ്ധയുടെ ശരീരം വെട്ടിമാറ്റാന്‍ ഉപയോഗിച്ചെന്ന് സംശയിക്കപ്പെടുന്ന മാരകായുധങ്ങള്‍ അഫ്താബിന്‍റെ ഫ്ളാറ്റില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കൂടാതെ അഫ്താബിന്‍റെ ഗുരുഗ്രാമിലെ ജോലിസ്ഥലത്ത് നിന്നും കറുത്ത പോളിത്തീന്‍ ബാഗും പോലീസ് കണ്ടെടുത്തിരുന്നു.

അതേസമയം, അന്വേഷണം പുരോഗമിക്കുമ്പോഴും പ്രധാനപ്പെട്ട പല തെളിവുകളും ഇപ്പോഴും പോലീസിന് ശേഖരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ മെയ് 18നായിരുന്നു പങ്കാളിയായ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളായി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. 2019ല്‍ ബംബിള്‍ എന്ന ഡേറ്റിങ് ആപ്പ് വഴിയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെടുന്നത്. ഈ വര്‍ഷമാണ് അവര്‍ ഡല്‍ഹിയിലെ മെഹ്റൗളിയിലെ ഒരു ഫ്ളാറ്റിലേക്ക് മാറിയത്.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം